ഡല്‍ഹി ആശുപത്രിയിൽ തീപിടിത്തം: മരിച്ച നവജാതശിശുക്കളുടെ എണ്ണം ഏഴായി

ഡല്‍ഹി ആശുപത്രിയിൽ  തീപിടിത്തം: മരിച്ച നവജാതശിശുക്കളുടെ എണ്ണം ഏഴായി
ന്യൂഡല്‍ഹി: ഡല്‍ഹി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച നവജാതശിശുക്കളുടെ എണ്ണം ഏഴായി.
മറ്റ് അഞ്ച് കുട്ടികള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്.

വിവേക് വിഹാറിലെ ബേബി കെയർ ആശുപത്രിയില്‍ ശനിയാഴ്ച രാത്രി 11ഓടെയാണ് സംഭവം. ആശുപത്രിക്ക് തൊട്ടുതാഴെ പ്രവർത്തിക്കുന്ന ഓക്‌സിജന്‍ റീഫില്ലിംഗ് കേന്ദ്രത്തില്‍നിന്നാണ് പൊട്ടിത്തെറി ഉണ്ടായതെന്നാണ് ‌വിവരം.

അഞ്ച് തവണ പൊട്ടിത്തെറി ഉണ്ടായതായാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ആശുപത്രിക്ക് പുറമെ സമീപത്തെ രണ്ട് കെട്ടിടങ്ങളിലും തീ പടർന്നു കയറി. ഒരു വാനും ബൈക്കും പൂർണമായും കത്തി നശിച്ചിട്ടുണ്ട്.

അതേസമയം ബേബി കെയല്‍ ആശുപത്രി ഉടമ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. പശ്ചിംവിഹാര്‍ സ്വദേശി നവീന്‍ കിച്ചി ആണ് ഒളിവിലുളളത്. മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.