എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: എയർ ഇന്ത്യ എക്സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി. കരിപ്പൂരില്‍ നിന്ന് രാത്രി 8. 25 ന് റിയാദിലേക്ക് പുറപ്പെടേണ്ട വിമാനവും രാത്രി 11 മണിക്ക് മസ്ക്കറ്റിലേക്ക് പുറപ്പെടേണ്ട വിമാനവും റദ്ദാക്കി.

ജീവനക്കാർ കുറവായത് കാെണ്ടാണ് വിമാനങ്ങള്‍ റദ്ദാക്കിയതെന്നാണ് കമ്ബനിയുടെ വിശദീകരണം. രാത്രിയുള്ള വിമാനം ആയത് കൊണ്ട് നേരത്തെ തന്നെ വിമാനങ്ങള്‍ റദ്ദാക്കിയത് സംബന്ധിച്ച വിവരങ്ങള്‍ യാത്രക്കാർക്ക് നല്‍കിയിട്ടുണ്ട്.

അതേ സമയം മേയ് 26, 27 ( ഞായർ, തിങ്കള്‍) തീയതികളില്‍ യു എ ഇയ്ക്കും ഇന്ത്യയ്ക്കും ഇടയിലുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. റിമാല്‍ ചുഴലിക്കാറ്റ് കരകയറിയതിനെത്തുടർന്ന് മെയ് 26 ന് രാവിലെ 12 മുതല്‍ മെയ് 27 ന് രാവിലെ 9 വരെ എല്ലാ ഫ്ലൈറ്റ് പ്രവർത്തനങ്ങളും 21 മണിക്കൂർ താല്‍ക്കാലികമായി നിർത്തിവയ്ക്കാനുള്ള കൊല്‍ക്കത്ത എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ തീരുമാനത്തെ തുടർന്നാണിത്.

കൊല്‍ക്കത്തയില്‍ കനത്ത കാറ്റും കനത്ത മഴയും ഉണ്ടാകുമെന്നതിനാല്‍ 21 മണിക്കൂർ വിമാന സർവീസുകള്‍ നിർത്തിവെച്ചതായി കൊല്‍ക്കത്ത എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു.

അബുദാബി സായിദ് ഇൻ്റർനാഷണല്‍ എയർപോർട്ടില്‍ നിന്ന് (എ യു എച്ച്‌) കൊല്‍ക്കത്ത സുഭാഷ് ചന്ദ്രബോസ് ഇൻ്റർനാഷണല്‍ എയർപോർട്ടിലേക്ക് (സി സി യു) എത്തിയ എത്തിഹാദ് എയർവേയ്‌സ് വിമാനവും (മെയ് 26) ഞായറാഴ്ച (മെയ് 26) തിരിച്ചുള്ള വിമാനം ഇവൈ 257 ഉം പ്രതികൂല കാലാവസ്ഥയെത്തുടർന്ന് റദ്ദാക്കിയതായി എയർലൈൻ വക്താവ് ഖലീജ് ടൈംസിനോട് സ്ഥിരീകരിച്ചു.

ദുബായ്‌ക്കും കൊല്‍ക്കത്തയ്‌ക്കുമിടയിലുള്ള വിമാനങ്ങളെയും ബാധിച്ചു. മെയ് 26 ലെ EK 572/573, മെയ് 27-ലെ EK570/571 എന്നീ വിമാനങ്ങള്‍ റദ്ദാക്കിയതായി എമിറേറ്റ്‌സ് വക്താവ് സ്ഥിരീകരിച്ചു.