കെജ്രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്ത് തുടരും; ഹര്‍ജി തള്ളി ഹൈക്കോടതി

കെജ്രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്ത് തുടരും; ഹര്‍ജി തള്ളി ഹൈക്കോടതി

ന്യൂഡല്‍ഹി: ഇഡി കസ്‌റ്റഡിയില്‍ കഴിയുന്ന അരവിന്ദ് കെജ്രിവാളിനും, എഎപിക്കും താല്‍ക്കാലിക ആശ്വാസം. മദ്യനയ കേസില്‍ അറസ്‌റ്റിലായ സാഹചര്യത്തില്‍ കെജ്രിവാളിനെ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹർജി ഡല്‍ഹി ഹൈക്കോടതി തള്ളി.

ആക്‌ടിംഗ് ചീഫ് ജസ്‌റ്റിസ് മൻമോഹൻ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

വിഷയത്തിന്റെ മെറിറ്റിനെക്കുറിച്ച്‌ കടക്കാൻ കോടതി വിസമ്മതിച്ചു, എന്ന് മാത്രമല്ല ഇത് ജുഡീഷ്യല്‍ ഇടപെടലിന്റെ പരിധിക്ക് പുറത്താണെന്നായിരുന്നു കോടതിയുടെ നിലപാട്. കർഷകനും സാമൂഹിക പ്രവർത്തകനുമായ സുർജിത് സിംഗ് യാദവാണ് ഹർജി സമർപ്പിച്ചത്. സാമ്ബത്തിക അഴിമതിക്കേസില്‍ പ്രതിയായ മുഖ്യമന്ത്രിയെ തന്റെ ഓഫീസില്‍ തുടരാൻ അനുവദിക്കരുതെന്നായിരുന്നു യാദവ് ഹർജിയില്‍ ആവശ്യപ്പെട്ടത്.