പൊലീസ് നായ മണം പിടിച്ചെത്തിയത് ഒരു കടയുടെ മുന്നിൽ'; ചിക്കമംഗളൂരുവിൽ കാണാതായ ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

Apr 10, 2026 - 18:17
 0  1
പൊലീസ് നായ മണം പിടിച്ചെത്തിയത് ഒരു കടയുടെ മുന്നിൽ';  ചിക്കമംഗളൂരുവിൽ  കാണാതായ ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ
ബെം​ഗളൂരു: ചിക്കമം​ഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ കാണാതായ ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ശ്രീനന്ദയുടെ മൃതദേ​ഹം കിടന്നിരുന്ന സ്ഥലത്ത് പൊലീസ് നേരത്തെ പരിശോധിച്ചിരുന്നെന്നും കുട്ടിയെ കാണാതായി നാല് ദിവസം കഴിഞ്ഞിട്ടും മൃതദേഹത്തിന് പഴക്കമൊന്നുമില്ലാത്തത് സംശയമുളവാക്കുന്നെന്നും ശ്രീനന്ദയുടെ വല്യച്ഛൻ ശശിധരൻ പ്രതികരിച്ചു.
'കുട്ടിയെ കാണാതായ സമയത്ത് തന്നെ മ‍ൃത​ദേ​ഹം കിടന്ന സ്ഥലത്ത് പരിശോധിച്ചിരുന്നു. അപ്പോൾ കണ്ടെത്താൻ കഴിയാത്തത് ഇപ്പോൾ കണ്ടെത്തിയതിൽ ദുരൂഹതയുണ്ട്. മാണിക്കധാര വെള്ളച്ചാട്ടത്തിൽ നിന്നും കയറിവരുന്ന സ്ഥലത്താണ് വാഹനം നിർത്തിയിട്ടിരുന്നത്. എന്നാൽ മൃതദേഹം കിടന്നിരുന്നത് മറുവശത്താണ്. ഒരു കടയുടെ അടുത്തേക്കാണ് പൊലീസ് നായ മണംപിടിച്ച് പോയത്. ആ കടയുടമയെ പൊലീസ് ചോദ്യം ചെയ്തില്ല. പ്ര​ദേശത്തുള്ളവരോടും വിവരങ്ങൾ അന്വേഷിച്ചില്ലെന്നും' ശശിധരൻ പറഞ്ഞു.
ശ്രീനന്ദയെ തട്ടിക്കൊണ്ടുപോയതാണെന്ന് കരുതുന്നുവെന്ന് ചെറിയച്ഛൻ അജിത്ത് നേരത്തെ പ്രതികരിച്ചിരുന്നു. പ്രദേശത്ത് ഒരുപാട് ഭിക്ഷക്കാരും തെരുവിൽ ഉറങ്ങുന്നവരും ഉണ്ടായിരുന്നു. അവരറിയാതെ ഒന്നും സംഭവിക്കില്ല. പക്ഷേ പൊലീസ് അവരെയൊന്നും ചോദ്യം ചെയ്യുന്നില്ലെന്നും അജിത്ത് പറഞ്ഞു.