ന്യൂയോർക്കിലെ എമ്പയർ സ്റ്റേറ്റ് ബിൽഡിംഗിന് മുകളിൽ മുഖംമൂടി ധരിച്ച ദമ്പതികൾ സമാധാന സന്ദേശവുമായി ബാനർ ഉയർത്തി പിന്നാലെ പൊലീസ് കസ്റ്റഡിയിൽ

Jul 2, 2026 - 20:09
 0  3
ന്യൂയോർക്കിലെ എമ്പയർ സ്റ്റേറ്റ് ബിൽഡിംഗിന് മുകളിൽ മുഖംമൂടി ധരിച്ച ദമ്പതികൾ സമാധാന സന്ദേശവുമായി ബാനർ ഉയർത്തി പിന്നാലെ പൊലീസ് കസ്റ്റഡിയിൽ


 പ്രസാദ് തീയാടിക്കൽ



ന്യൂയോർക്ക്: അമേരിക്കയിലെ പ്രശസ്തമായ എമ്പയർ സ്റ്റേറ്റ് ബിൽഡിംഗിന്റെ മുകൾഭാഗത്ത് രണ്ട് മുഖംമൂടി ധരിച്ച യുവാക്കൾ കയറി സമാധാന സന്ദേശം അടങ്ങിയ ഭീമൻ ബാനർ ഉയർത്തിയ സംഭവം ന്യൂയോർക്കിൽ വലിയ ശ്രദ്ധ നേടി.

“When the power of love beats the love of power, the world knows peace” (സ്നേഹത്തിന്റെ ശക്തി അധികാരലോഭത്തെ തോൽപ്പിക്കുന്നപ്പോൾ ലോകം യഥാർത്ഥ സമാധാനം അറിയും) എന്ന സന്ദേശമാണ് ബാനറിൽ എഴുതിയിരുന്നത്.

ബാനർ പ്രദർശിപ്പിച്ച ശേഷം ഇരുവരും താഴേക്ക് ഇറങ്ങുന്നതിനിടെ, കെട്ടിടത്തിന്റെ താഴ്ന്ന ഭാഗത്തെ ഒരു പ്ലാറ്റ്ഫോമിൽ വെച്ച് യുവാവ് യുവതിയോട് വിവാഹാഭ്യർഥന നടത്തുകയും തുടർന്ന് ഇരുവരും പരസ്പരം ആലിംഗനം ചെയ്ത് ചുംബിക്കുകയും ചെയ്തു. തുടർന്ന് സ്ഥലത്തെത്തിയ ന്യൂയോർക്ക് പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു.

സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. എങ്ങനെ കെട്ടിടത്തിന്റെ നിയന്ത്രിത മേഖലയിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞുവെന്ന കാര്യം പൊലീസ് അന്വേഷിച്ചുവരികയാണ്.

അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം, കെട്ടിടം കയറിയത് ലോകപ്രശസ്ത റൂഫ്‌ടോപ്പിംഗ് സാഹസികരായ റഷ്യൻ ദമ്പതികളായ ആഞ്ചല നിക്കോളൗയും ഇവാൻ ബീർക്കസ്യും ആണെന്നാണ് വിവരം. ലോകത്തിലെ നിരവധി ഉയരം കൂടിയ കെട്ടിടങ്ങളിൽ സാഹസികമായി കയറിയതിലൂടെ ഇവർ മുമ്പും ശ്രദ്ധ നേടിയവരാണ്.