ലോട്ടറി ജാക്ക്‌പോട്ടുകൾ റെക്കോർഡ് തുകയിലേക്ക്; ആകെ സമ്മാനത്തുക 150 കോടി ഡോളറിലേക്ക് അടുക്കുന്നു

Jul 27, 2026 - 10:47
 0  8
ലോട്ടറി ജാക്ക്‌പോട്ടുകൾ റെക്കോർഡ് തുകയിലേക്ക്; ആകെ സമ്മാനത്തുക 150 കോടി ഡോളറിലേക്ക് അടുക്കുന്നു


പി പി ചെറിയാൻ

മേഗാ മില്യൺസ് (Mega Millions), പവർബോൾ (Powerball) ലോട്ടറികളുടെ ജാക്ക്‌പോട്ട് തുക കുതിച്ചുയരുന്നു. ഈ ആഴ്ചത്തെ മൊത്തം സമ്മാനത്തുക ഏകദേശം 150 കോടി ഡോളറിലേക്ക് (വൺ ആന്റ് എ ഹാഫ് ബില്യൺ ഡോളർ) എത്തിനിൽക്കുകയാണ്.

കഴിഞ്ഞ രാത്രി നടന്ന പവർബോൾ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടാൻ ആർക്കും സാധിച്ചിരുന്നില്ല. ഇതോടെ തിങ്കളാഴ്ച രാത്രി നടക്കുന്ന നറുക്കെടുപ്പിലെ സമ്മാനത്തുക ഏകദേശം 63 കോടി 30 ലക്ഷം ഡോളറായി ഉയർന്നു.

അതേസമയം, വെള്ളിയാഴ്ച നടന്ന മെഗാ മില്യൺസ് നറുക്കെടുപ്പിൽ ആറ് നമ്പറുകളും ഒത്തുവന്ന ടിക്കറ്റുകൾ ഇല്ലാത്തതിനെത്തുടർന്ന്, ചൊവ്വാഴ്ചത്തെ ജാക്ക്‌പോട്ട് തുക 80 കോടി ഡോളറായി വർദ്ധിച്ചു.