വിദ്വേഷ കുറ്റങ്ങൾക്കെതിരെ കാനഡ; ‘കോംബാറ്റിംഗ് ഹേറ്റ് ആക്ട്’ പ്രാബല്യത്തിൽ

Jul 20, 2026 - 19:54
 0  8
വിദ്വേഷ കുറ്റങ്ങൾക്കെതിരെ കാനഡ; ‘കോംബാറ്റിംഗ് ഹേറ്റ് ആക്ട്’ പ്രാബല്യത്തിൽ

 പ്രസാദ് തീയാടിക്കൽ

ഒട്ടാവ: വിദ്വേഷ പ്രേരിത കുറ്റകൃത്യങ്ങൾ തടയുന്നതിനും മത-സാമൂഹിക സ്ഥാപനങ്ങൾക്ക് കൂടുതൽ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി കാനഡ കൊണ്ടുവന്ന ‘കോംബാറ്റിംഗ് ഹേറ്റ് ആക്ട്’ പ്രാബല്യത്തിൽ വന്നു.

ആരാധനാലയങ്ങൾ, സ്കൂളുകൾ, കമ്മ്യൂണിറ്റി സെന്ററുകൾ തുടങ്ങിയ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം മനഃപൂർവം തടസ്സപ്പെടുത്തുന്നത് പുതിയ നിയമപ്രകാരം ക്രിമിനൽ കുറ്റമായി കണക്കാക്കും. വിദ്വേഷം പ്രചരിപ്പിക്കുന്നതിനായി പൊതുസ്ഥലങ്ങളിൽ ചില ചിഹ്നങ്ങൾ പ്രദർശിപ്പിക്കുന്നതിനെതിരെയും കർശന നടപടി സ്വീകരിക്കാൻ നിയമം വ്യവസ്ഥ ചെയ്യുന്നു.

വിദ്വേഷ ഉദ്ദേശ്യത്തോടെ നടത്തുന്ന ആക്രമണങ്ങൾക്കും ഭീഷണികൾക്കും നിലവിലുള്ളതിനെക്കാൾ ശക്തമായ നിയമനടപടികൾ സ്വീകരിക്കുകയാണ് നിയമത്തിന്റെ പ്രധാന ലക്ഷ്യം. രാജ്യത്തെ വിവിധ മതവിഭാഗങ്ങൾക്കും വംശീയ സമൂഹങ്ങൾക്കും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിർണായക നടപടിയാണിതെന്ന് കാനഡ സർക്കാർ വ്യക്തമാക്കി.

അതേസമയം, നിയമത്തിലെ ചില വ്യവസ്ഥകൾ അഭിപ്രായസ്വാതന്ത്ര്യത്തെയും സമാധാനപരമായ പ്രതിഷേധങ്ങളെയും ബാധിക്കുമെന്ന ആശങ്ക മനുഷ്യാവകാശ സംഘടനകൾ ഉയർത്തിയിട്ടുണ്ട്.