കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് ആശ്വാസം; പ്രത്യേക സംരക്ഷണം നല്‍കി ഹൈക്കോടതി

Jul 28, 2026 - 16:55
 0  8
കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് ആശ്വാസം; പ്രത്യേക സംരക്ഷണം നല്‍കി ഹൈക്കോടതി

കൊച്ചി; കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് ആശ്വാസവുമായി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പെണ്‍കുട്ടിക്ക് ഹൈക്കോടതി പ്രത്യേക സംരക്ഷണം നല്‍കി. കോടതിയുടെ അനുമതിയില്ലാതെ പെണ്‍കുട്ടിയെ മധ്യപ്രദേശ് പോലീസിനോ മറ്റാര്‍ക്കെങ്കിലോ കൈമാറരുതെന്ന് ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കി. പെണ്‍കുട്ടി ആവശ്യപ്പെട്ടാല്‍ ഉടന്‍ തന്നെ പോലീസ് സംരക്ഷണം നല്‍കണമെന്നും കോടതി ഉത്തരവിലുണ്ട്.

അടിയന്തര സാഹചര്യങ്ങളില്‍ പോലീസിനെ ബന്ധപ്പെടണമെന്നും കോടതി നിര്‍ദേശിച്ചു. നാട്ടിലേക്ക് മടക്കി അയച്ചാല്‍ ദുരഭിമാന കൊലയ്ക്ക് ഇരയാക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പെണ്‍കുട്ടി കോടതിയെ സമീപിച്ചത്.