ഡാലസിൽ സുവർണ ജൂബിലി ആഘോഷത്തിന് ഒരുങ്ങി മാർത്തോമ്മാ സഭ; മൂന്ന് ദിന ആത്മീയ സംഗമം ജൂലൈ 31 മുതൽ

Jul 27, 2026 - 18:51
 0  5
ഡാലസിൽ സുവർണ ജൂബിലി ആഘോഷത്തിന് ഒരുങ്ങി മാർത്തോമ്മാ സഭ; മൂന്ന് ദിന ആത്മീയ സംഗമം ജൂലൈ 31 മുതൽ
പ്രസാദ് തീയാടിക്കൽ 

--ഡാലസ്, ടെക്സസ്: ഫാർമേഴ്സ് ബ്രാഞ്ചിലെ മാർത്തോമ്മാ ചർച്ച് ഓഫ് ഡാലസ് സ്ഥാപിതമായിട്ട് 50 വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി സുവർണ ജൂബിലി സമാപനാഘോഷം ജൂലൈ 31 മുതൽ ഓഗസ്റ്റ് 2 വരെ വിവിധ ആത്മീയ ശുശ്രൂഷകളോടും പൊതുസമ്മേളനങ്ങളോടും കൂടി നടക്കും.

“Sojourners with Christ – Faith • Hope • Mission” എന്ന സന്ദേശമുയർത്തി സംഘടിപ്പിക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി മൂന്ന് ദിവസങ്ങളിലായി പ്രത്യേക യോഗങ്ങളും വിശുദ്ധ കുർബാന ശുശ്രൂഷയും നടത്തും.

ജൂലൈ 31 (വെള്ളി) | വൈകിട്ട് 6:00 Revival Night യുവജന വിഭാഗങ്ങളായ YFF-ന്റെയും YF-ന്റെയും നേതൃത്വത്തിൽ പ്രത്യേക ആത്മീയ നവീകരണ സമ്മേളനം.

ഓഗസ്റ്റ് 1 (ശനി) | വൈകിട്ട് 5:30 Public Meeting വിശ്വാസികളുടെയും അതിഥികളുടെയും പങ്കാളിത്തത്തോടെ പൊതുസമ്മേളനം.

ഓഗസ്റ്റ് 2 (ഞായർ) | രാവിലെ 8:30 Holy Communion & Parish Day വിശുദ്ധ കുർബാനയോടും ഇടവക ദിനാഘോഷത്തോടും കൂടി സുവർണ ജൂബിലി ആഘോഷങ്ങൾക്ക് സമാപനം.

സമാപന സമ്മേളനത്തിന് ഹിസ് ഗ്രേസ് ദി മോസ്റ്റ് റവ. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെട്രാപ്പോലീത്ത അധ്യക്ഷത വഹിക്കും.

1976-ൽ ആരംഭിച്ച ഇടവകയുടെ അൻപത് വർഷത്തെ വിശ്വാസസാക്ഷ്യത്തിനും ദൈവവിശ്വസ്തതയ്ക്കും നന്ദി അർപ്പിക്കുന്ന ഈ ചരിത്രപരമായ ആഘോഷത്തിൽ എല്ലാ വിശ്വാസികളെയും കുടുംബസമേതം പങ്കുചേരാൻ സംഘാടകർ ഹാർദ്ദവമായി അറിയിക്കുന്നു.

പ്രസാദ് തീയാടിക്കൽ