മാസപ്പടി കേസിൽ വീണ്ടും പരിശോധനയുമായി ഇഡി; എട്ടിടങ്ങളിൽ വ്യാപക റെയ്ഡ്
കൊച്ചി: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന ശക്തമാക്കി. കോഴിക്കോട് ഉൾപ്പെടെ എട്ടിടങ്ങളിലാണ് ഇ.ഡി മൂന്നാം ഘട്ട പരിശോധന നടത്തുന്നത്. എം.എൽ.എ മുഹമ്മദ് റിയാസിന്റെ അടുത്ത സുഹൃത്തും മുൻ ഡിടിപിസി കോ-ഓർഡിനേറ്ററുമായ നന്ദുലാലിന്റെ വീട്ടിലും ഇ.ഡി റെയ്ഡ് നടക്കുന്നുണ്ട്. ഡിടിപിസി കോഓർഡിനേറ്റർ ആയിരുന്നു നന്ദുലാൽ. മാസപ്പടി കേസിൽ പ്രതികളാക്കപ്പെട്ടിട്ടുള്ളവർക്ക് ചാർജ് കൊടുക്കുന്നതിന് മുന്നോടിയായാണ് അവസാനഘട്ട പരിശോധന എന്ന നിലയിൽ ഇഡി പരിശോധന നടത്തുന്നത്.
ഇ.ഡി അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കോഴിക്കോട്ടെ റെയ്ഡ് നടപടികൾക്ക് നേതൃത്വം നൽകുന്നത്