'ആഫ്രിക്കൻ കാടുകളുടെ വന്യതയിൽ അറിയാവുന്ന അക്ഷരങ്ങൾ ഞാൻ കുത്തിക്കുറിച്ചു, എന്നെ ഞെട്ടിച്ച് ആ വീഡിയോ'; ലീലാമ്മ തോമസ്

Jul 3, 2026 - 15:23
 0  7
'ആഫ്രിക്കൻ കാടുകളുടെ വന്യതയിൽ  അറിയാവുന്ന അക്ഷരങ്ങൾ ഞാൻ കുത്തിക്കുറിച്ചു, എന്നെ ഞെട്ടിച്ച് ആ വീഡിയോ';  ലീലാമ്മ തോമസ്
ന്ന് രാവിലെ ഞാൻ ശരിക്കും ഞെട്ടിപ്പോയി. എന്റെ മുറ്റത്ത് ആരോ എടുത്തെറിഞ്ഞ ഒരു കല്ലുപോലെ, എന്റെ വാട്സാപ്പിലേക്ക് കർമ്മന്യൂസ് അയച്ച ഒരു വീഡിയോ…
എനിക്ക് യാതൊരു പരിചയവുമില്ലാത്ത ആ ചാനൽ.
എങ്കിലും, ഞാൻ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പുകൾ അവർ വായിച്ചു, മനസ്സിലാക്കി,
എന്നെക്കുറിച്ച് ഒരു വീഡിയോ തയ്യാറാക്കിയിരിക്കുന്നു.
അത് കണ്ടപ്പോൾ പി.എച്ച്.ഡി ലഭിച്ച സന്തോഷം തന്നെയായിരുന്നു എനിക്ക്.
എന്നാൽ അതിലുണ്ടായിരുന്ന ഒരു സത്യം എന്നെ കൂടുതൽ ഞെട്ടിച്ചു.
എസ്. കെ. പൊറ്റക്കാട്, സക്കറിയാസ്...ആഫ്രിക്കയെ കൊത്തിവെച്ച എഴുത്തുകാർ.
അവർ ആഫ്രിക്കയിൽ ചിലവഴിച്ചത് ഒരാഴ്ചയോ, ഒരു മാസമോ ആയിരുന്നുവെങ്കിലും
കളരിഅഭ്യാസിയെപ്പോലെ അവർ പുസ്തകങ്ങൾ എഴുതി. അത് അവരുടെ വലിയ കഴിവാണ്.
എന്റെ കാര്യത്തിൽ, ആഫ്രിക്കൻ കാടുകളുടെ വന്യതയുംസൂര്യോഷണത്തിന്റെ ചൂടിൽ വിയർത്തൊലിച്ച ശരീരവും മർദ്ദനത്തിന്റെ തീക്ഷ്ണലാവിൽ ഉരുകിയ മനസ്സും
അവയെല്ലാം ചേർന്നൊരു യാത്ര.
ആ യാത്രയിൽ അറിയാവുന്ന അക്ഷരങ്ങൾ
ഞാൻ കുത്തിക്കുറിച്ചു.
അത് പുസ്തകമാക്കണമെന്നോ,
വീഡിയോ ആക്കണമെന്നോ,
ഒരു ചാനലിൽ വരണമെന്നോ
ഒരിക്കൽ പോലും ഞാൻ ചിന്തിച്ചിട്ടില്ല.
എങ്കിലും,
എനിക്ക് പരിചയമില്ലാത്ത ഈ ചാനൽ
എന്റെ ഫേസ്ബുക്കിലെ കുറച്ച് എഴുത്തുകൾ മാത്രം വായിച്ച്
എന്നെക്കുറിച്ച് ആധികാരികമായി സംസാരിച്ചപ്പോൾ
ഞാൻ ഞെട്ടുകയല്ലാതെ എന്ത് ചെയ്യും?
അവർ അയച്ചുതന്ന ഈ വീഡിയോ
എന്റെ കൂട്ടുകാർക്കായി ഞാൻ ഇവിടെ സമർപ്പിക്കുന്നു.
ലീലാമ്മ തോമസ്,
ബോട്ട്സ്വാന.