ചുംബനമരുന്ന് : ലീലാമ്മ തോമസ്, ബോട്സ്വാന

Oct 24, 2025 - 19:36
 0  8
ചുംബനമരുന്ന് : ലീലാമ്മ തോമസ്, ബോട്സ്വാന
 
എന്റെ ജന്മദിനം ആയിരുന്നു. എല്ലാവരും ആശംസകളും സമ്മാനങ്ങളും നൽകി സന്തോഷിപ്പിച്ചു.
പക്ഷേ, അയൽക്കാരനായ ഇസ്രായേൽക്കാരൻ ഒന്നും പറഞ്ഞില്ല. ഞാൻ ചിന്തിച്ചു: “ഇയാൾക്ക് എന്തെങ്കിലും പിണക്കം ആണോ?”
 
മറുനാൾ അദ്ദേഹം എന്നെ കണ്ടപ്പോൾ പറഞ്ഞു: “വാ, ഒന്ന് പോകാം,” എന്നു പറഞ്ഞു കാറിൽ കയറ്റി.
ഞങ്ങൾ ഒരു വീട്ടിലേക്ക് പോയി.
 
അവിടെ കയറുമ്പോൾ ഒരു വിചിത്രമായ ശാന്തത. മധ്യത്തിൽ ഒരു ചെറുകുഞ്ഞ് കിടക്കുന്നു — ശ്വാസം ഇല്ലാതെ.
അതിനരികിൽ ഒരു വെള്ള പൂച്ച കിടക്കുന്നു, കുഞ്ഞിന്റെ കവിളിൽ തൊടുന്നു — ഒരു ചെറിയ ചുംബനം പോലെ.
 
ഇസ്രായേൽക്കാരൻ പറഞ്ഞു:
“ഇതാണ് ഞങ്ങളുടെ ജന്മദിനാഘോഷം. ഞങ്ങൾ ജീവനെ ആഘോഷിക്കുന്നത് വിട പറയുമ്പോഴാണ്.”
 
അവിടെ ആരും കരയുന്നില്ല. എല്ലാവരും പാടിയും നൃത്തം ചെയ്തും ജീവന്റെ അവസാന നിമിഷം ആഘോഷിക്കുന്നു.
ഒരു വശത്ത് പശുവിന്റെ തൊലി ഉരിഞ്ഞ് തൂക്കി വെച്ചിരിക്കുന്നു, അതിനരികിൽ സ്ത്രീകൾ നൃത്തം ചെയ്യുന്നു.
ജീവിതത്തിന്റെ രഹസ്യത്തെ അവർ  ആഹ്ലാദത്തോടെ സ്വീകരിക്കുന്നവരായി  തോന്നി.
 
കുഞ്ഞിന്റെ തലക്കരികിൽ മുളവേഷം ധരിച്ച ഒരാൾ താളവാദ്യം കൊട്ടുന്നു.
ആ ശബ്ദം മധുരമായ കാറ്റുപോലെ പടരുന്നു.
 
അപ്പോൾ ആ പൂച്ച വീണ്ടും കുഞ്ഞിന്റെ കവിളിൽ ചുംബിച്ചു. അത്രയും നേരം — അത്ഭുതം സംഭവിച്ചു!
കുഞ്ഞ് വീണ്ടും ശ്വാസം തുടങ്ങി!
 
ഡോക്ടർ വന്നു നോക്കി പറഞ്ഞു: “കുഞ്ഞിനെ പാമ്പ് കടിച്ചിരുന്നു. പൂച്ച അതിന്റെ വിഷം നാവിലൂടെ വലിച്ചെടുത്തതാണ്. അതുകൊണ്ടാണ് കുഞ്ഞ് രക്ഷപ്പെട്ടത്.”
 
അപ്പോൾ ഞാൻ മനസ്സിലാക്കി —
ചുംബനം സ്നേഹത്തിന്റെ അടയാളം മാത്രമല്ല, അത് ഒരു മരുന്നും ആണെന്ന്.
 
ശാസ്ത്രം പറയുന്നത് പോലെ, ചുംബനം നമ്മുടെ ശരീരത്തിൽ “എപ്പിനെഫ്രിൻ” എന്ന ഹോർമോൺ ഉണ്ടാക്കും.
അതുകൊണ്ട് ഹൃദയം ശക്തമായി തുള്ളും, സമ്മർദ്ദം കുറയും, മനസ്സിന് ഉല്ലാസം ലഭിക്കും.
 
അത് മനുഷ്യന്റെ മാത്രമല്ല — പൂച്ചയുടെ ചുംബനം, പശുവിന്റെ ശ്വാസം, പക്ഷിയുടെ വിളി —
എല്ലാം ജീവിതത്തെ സ്പർശിക്കുന്ന ദൈവിക ഭാഷകളാണ്.
 
അന്ന് ആ കുഞ്ഞ് രക്ഷപ്പെട്ടത് ഒരു പൂച്ചയുടെ ചുംബനത്തിലൂടെ ആയിരുന്നു.
അന്ന് മുതൽ ഞാൻ തിരിച്ചറിഞ്ഞു —
ചുംബനം സ്നേഹത്തിന്റെ മാത്രം ഭാഷയല്ല, ജീവനെ തിരിച്ചു നൽകുന്ന ഒരു അത്ഭുതമരുന്നാണ്.