നിലവറമൈനകൾ തേങ്ങി: സൂസൻ പാലാത്ര

Jun 30, 2026 - 14:01
Jun 30, 2026 - 14:07
 0  9
നിലവറമൈനകൾ തേങ്ങി:  സൂസൻ പാലാത്ര
 
ന്നര വയസുകാരനെക്കുറിച്ചുള്ള വേദന മായുംമുമ്പേ ജീവിക്കാൻ നിവൃത്തിയില്ലാഞ്ഞിട്ട് ഒരു കുടുംബം സ്വയം ഇല്ലാതായി. 
  ഒന്നരവയസുകാരനും ഈ കുടുംബവും മതേതരന്മാരാണ്. ചേർത്തുപിടിക്കാൻ ആളുകൾ ഉണ്ടായിട്ടും തക്കസമയത്ത് പ്രയോജനപ്പെട്ടില്ല. 
  ഇപ്പോൾ മാറത്തടിച്ച് നിലവിളിക്കാൻ ഒരു നാട്ടിലെ ജനതതി മുഴുവൻ മത്സരിക്കുകയാണ്. കുളിരുമ്പോൾ കുപ്പായം നല്കാൻ അറിയാൻ മേലാത്തവർ. 
   ആരെങ്കിലും യൂസഫലിസാറിനെയോ ബോചെയോ കുറഞ്ഞപക്ഷം അച്ചായൻസ് ഗോൾഡിനെയോ പരിചയപ്പെടുത്തിയില്ല. കുട്ടിയെ പഠിപ്പിച്ച അധ്യാപകരോ ആശാവർക്കറോ, പഞ്ചായത്തുമെമ്പറോ ആ വയറുകളിലെ വിശപ്പോ നൊമ്പരമോ അറിഞ്ഞില്ല. 
 ഒരുവേള കാഴ്ച പരിമിതി ഭർത്താവിനായിരുന്നെങ്കിൽ ആ അമ്മയ്ക്ക് ആരോഗ്യമുണ്ടായിരുന്നെങ്കിൽ ആ അമ്മ പത്തു വീട്ടിലെ കലംമിഴക്കി ആ കുടുംബം മുന്നോട്ടുകൊണ്ടുപോയേനെ. ആ സ്ത്രീയും അറിഞ്ഞു കാണില്ലായിരിക്കും അവർ മരണത്തിലേക്കാണ് നടന്നുചെന്നതെന്ന്. 
   സിനിമാക്കാർ മരിച്ചാൽ ഒരു കോടിയുടെ സ്മാരകമാകാം. വിശന്ന വയറുകളെ കാണാൻ ഉൾക്കാഴ്ചയും വേണം, മറക്കരുത്.
 ദാരിദ്ര്യമുക്തരുടെ നാട്ടിലാണ് ഈ ഗതികെട്ട മരണങ്ങൾ. ആ കുഞ്ഞുങ്ങളുടെ മുഖം കണ്ടാൽ ഹൃദയമില്ലാത്തവരും നിലവിളിച്ചുപോകും. പ്രത്യേകിച്ച് ആ സുന്ദരിമോളുടെ ശോഭനമുഖം.
  ആത്മഹത്യയോട് ഒരു സപ്പോർട്ടുമില്ല. കുറെ നിരീശ്വരവാദികൾ ദൈവത്തെ കുറ്റം പറയുന്നു. അവരാരും ഒരു വശത്തു നടക്കുന്ന ആർഭാടവും ധൂർത്തും കാണുന്നില്ല. 
  ദൈവത്തിനും കർത്താവിന്റെ അമ്മയ്ക്കും കിരീടം ആവശ്യമില്ല. എന്നിട്ടും ദൈവത്തിന് കിരീടം വയ്ക്കാനും സ്വർണ്ണക്കതകുകൾ പണിയാനും ദൈവത്തിനെന്നു പറഞ്ഞ് നിലവറകളിൽ രത്നം ഒളിപ്പിച്ച് സൂക്ഷിക്കുകയും ചെയ്യുന്നവരേ നിങ്ങൾക്കു ഹാ കഷ്ടം ! നിങ്ങളാണ് ഈ തലമുറയിലെ പരീശർ.
   
അടക്കാനാവാത്ത വേദനയോടെ ....