മൗണ്ട് ഒലീവ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക പെരുന്നാളും കണ്‍വന്‍ഷനും

Jun 30, 2026 - 14:40
 0  14
മൗണ്ട് ഒലീവ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക  പെരുന്നാളും കണ്‍വന്‍ഷനും

  ജോർജ് തുമ്പയിൽ 

മൗണ്ട് ഒലീവ് (ന്യൂജേഴ്‌സി): മൗണ്ട് ഒലീവ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക പെരുന്നാള്‍ ജൂലൈ 3, 4  (വെള്ളി, ശനി)  തീയതികളിൽ നടത്തപ്പെടുന്നു.

അഭിവന്ദ്യ ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ മുഖ്യകാര്‍മ്മികനായിരിക്കും. ന്യൂജേഴ്‌സി ഇടവകകളിലെ മറ്റുള്ള വൈദീകരും സന്നിഹിതരാകും.

കൊടിയേറ്റം കഴിഞ്ഞ ഞായറാഴ്ച വികാരി ഫാ. ഷിബു ഡാനിയല്‍ നിര്‍വ്വഹിച്ചു.

ജൂലൈ 1 ബുധനാഴ്ച വൈകുന്നേരം 7 മണിക്ക് ഫാ. ജറി വറുഗീസ് (വികാരി) സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, എല്‍മോണ്ട്) കണ്‍വന്‍ഷന്‍ പ്രസംഗവും, ജൂലൈ 2 വ്യാഴാഴ്ച വൈകുന്നേരം ഫാ.അലക്‌സ് ഏബ്രഹാം (വികാരി, സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, കണക്ടിക്കട്ട്) കണ്‍വന്‍ഷന്‍ പ്രസംഗവും നിര്‍വ്വഹിക്കും. രണ്ട് പ്രസംഗങ്ങളും സൂമിലായിരിക്കും.

വെളളിയാഴ്ച വൈകുന്നേരം 5 മണിക്ക് സന്ധ്യാനമസ്‌ക്കാരത്തോടെ ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് അഭിവന്ദ്യ തിരുമേനിയുടെ ഡിവോഷണല്‍ സന്ദേശം.

അത്താഴത്തിന് ശേഷം ക്രൈസ്തവ ഡിവോഷണല്‍ കണ്‍സര്‍ട്ട്, ചുരുങ്ങിയ നിലയിലുള്ള ആകാശക്കാഴ്ച, മെന്‍സ് ഫോറവും, എം.എം.വി.എസും ചേര്‍ന്നൊരുക്കുന്ന തട്ടുകടയും ഉണ്ടായിരിക്കും. ശനിയാഴ്ച രാവിലെ അഭിവന്ദ്യ തിരുമേനിയുടെ കാര്‍മ്മികത്വത്തില്‍ കുര്‍ബാന.

ഫാ.ഷിബു ദാനിയേല്‍, ബെനോ ജോഷ്വാ സുബിന്‍ ബാബുക്കുട്ടി, ഡോ.ജോളി കുരുവിള, റിനു ചെറിയാന്‍ എന്നിവരും കുടുംബങ്ങളുമാണ് ഇത്തവണ പെരുന്നാള്‍ രക്ഷാധികാരിമാര്‍.

വിവരങ്ങള്‍ക്ക്;
സെക്രട്ടറി എല്‍സി തോമസ് (516) 998-5662
ജോയിന്റ് ട്രസ്റ്റി റോഷിന്‍ ജോര്‍ജ് (973) 337-3202