നടന്‍ ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ് : ഉത്തരവാദിത്വം ഏറ്റെടുത്ത് ബിഷ്ണോയി സംഘം

Oct 18, 2026 - 17:30
 0  3
നടന്‍ ടൈഗര്‍ ഷ്രോഫിന് നേരെ  വെടിവെപ്പ് : ഉത്തരവാദിത്വം ഏറ്റെടുത്ത് ബിഷ്ണോയി സംഘം

മുംബൈ: ബോളിവുഡ് നടൻ ടൈഗർ ഷ്രോഫിനു നേരെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെടിയുതിർത്തു. ഞായറാഴ്ച വൈകുന്നേരത്തോടെ മുംബൈയിലെ ജുഹു മേഖലയിൽ വച്ചാണ് ആക്രമണമുണ്ടായത്.

നടന് പരുക്കേറ്റിട്ടില്ലെന്ന് മുംബൈ പൊലീസ് വ‍്യക്തമാക്കിയിട്ടുണ്ട്. എന്നാൽ താരത്തിന്‍റെ ഡ്രൈവർക്ക് പരുക്കേറ്റിട്ടുണ്ട്. അദ്ദേഹത്തെ ഡൽഹിയിലെ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിദേശത്തുള്ള ഗുണ്ടാസംഘാംഗങ്ങളായ അനിൽ പണ്ഡിറ്റും ഹർമൻ സന്ധുവും ലോറൻസ് ബിഷ്ണോയി സംഘത്തിന്‍റെ പേരിൽ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തു. എന്നാൽ ഈ അവകാശവാദം ഇതുവരെ ഔദ‍്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കൂടുതൽ അന്വേഷണം നടന്നുവരുകയാണ്.

ടൈഗർ ഷോഫ്ര് ഫുട്ബോൾ ഗ്രൗണ്ടിൽ നിന്നും മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പൊലീസും ഫൊറൻസിക് സംഘവും സംഭവസ്ഥലത്ത് എത്തിച്ചേർന്ന് പരിശോധന ആരംഭിച്ചു. വെടിയുതിർ‌ത്തവരെ കണ്ടെത്താൻ സമീപത്തുള്ള വാണിജ‍്യ സ്ഥാപനങ്ങളിലെ അടക്കം സിസിടിവി ദൃശ‍്യങ്ങൾ പരിശോധിച്ചുവരുകയാണ് പൊലീസ്.