പ്രശസ്ത പിന്നണി ഗായിക ശാന്ത മധു ന്യൂയോർക്കിൽ നിര്യാതയായി

Jun 29, 2026 - 14:55
 0  25
പ്രശസ്ത പിന്നണി ഗായിക ശാന്ത മധു ന്യൂയോർക്കിൽ നിര്യാതയായി

പ്രസാദ്  തീയാടിക്കൽ

ന്യൂയോർക്: പ്രശസ്ത സംഗീത അധ്യാപികയും, പിന്നണി ഗായികയും ആയ ശാന്ത മധു(77) നിര്യാതയായി. ജൂൺ 28 ഞായറാഴ്ച വൈകുന്നേരം ന്യൂയോർക്കിൽ വെച്ചായിരുന്നു അന്ത്യം . ദീർഘകാലം ന്യൂയോർക്ക് റോക്കലൻഡ് കൗണ്ടിൽ മ്യൂസിക് സ്കൂൾ നടത്തുകയും ധാരാളം കുട്ടികൾക്ക് സംഗീതം പകർന്നു കൊടുക്കുകയും ചെയ്ത ഒരു മാതൃകാ അധ്യാപികയായിരുന്നു.   ഭർത്താവ് : പ്രശസ്ത സംഗീത അധ്യാപകൻ മധു വെള്ളിപ്പാറ. മകൾ ഗീതിക. പിതാവ്: കെ.കെ മാണി, മാതാവ്: മറിയാമ്മ മാണി. പരേത  നിരവധി സിനിമ കളിൽ പാടിയിട്ടുണ്ട് 

ന്യൂയോർക്കിൽ  സംഗീത അധ്യാപിക ആയി വളരെ നാളുകൾ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കലാഭവനിലും, ഡൽഹിയിലും കാഞ്ഞൂർ സെയിന്റ്  ജോസഫ്സ് സ്കൂളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്

 സംസ്‌ക്കാരം പിന്നീട് ന്യൂയോർക്കിൽ.