ശബരിമല യുവതീ പ്രവേശന ഫയലുകള്‍ കാണാതായെന്ന വാർത്ത വാസ്തവവിരുദ്ധമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

Mar 6, 2026 - 15:32
 0  5
ശബരിമല യുവതീ പ്രവേശന ഫയലുകള്‍ കാണാതായെന്ന വാർത്ത വാസ്തവവിരുദ്ധമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

ദേവസ്വം കമ്മീഷണര്‍ ഓഫീസില്‍ നിന്നും ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതായെന്ന മാധ്യമ വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധവും അടിസ്ഥാന രഹിതവുമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.

വിഷയവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും പ്രമേയങ്ങളും കോടതി നടപടികളുടെ പകര്‍പ്പുകളും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സുരക്ഷിതമായി ഉണ്ട്. ഈ സാഹചര്യത്തില്‍ വാര്‍ത്ത നല്‍കിയ മാധ്യമ സ്ഥാപനങ്ങള്‍ യാഥാര്‍ത്ഥ്യം മനസിലാക്കി വാര്‍ത്ത പിന്‍വലിച്ച് വസ്തുതകള്‍ ജനങ്ങളെ അറിയിക്കുന്നതിനുള്ള ഉത്തരവാദിത്തം കാണിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍ അംഗങ്ങളായ അഡ്വ.കെ.രാജു, അഡ്വ.പി.ഡി.സന്തോഷ് കുമാര്‍ എന്നിവര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.