എസ്‌ഐആർ നിർത്തിവയ്ക്കണം; സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ
കേരളത്തിലെ സമഗ്ര വോട്ടർ പട്ടിക പരിഷ്ക്കരണ (എസ്‌ഐആർ) നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു.
സർക്കാരിനുവേണ്ടി ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് സുപ്രീം കോടതിയിൽ ഹർജി നൽകി. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ എസ്‌ഐആർ നടപടികൾ നിർത്തിവയ്ക്കണമെന്ന് ഹർജിയിൽ കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
ഡിസംബർ 21 ന് തദ്ദേശ സ്ഥാപനങ്ങളിൽ പുതിയ ഭരണസമിതി ചുമതലയേൽക്കേണ്ടതാണ്. അതിനാൽ, ഡിസംബർ 21 വരെ എസ്‌ഐആർ നടപടികൾ ഉടൻ നിർത്തിവയ്ക്കാൻ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് കേരള സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.