കേന്ദ്ര ബജറ്റ്; ടിസിഎസ് നിരക്ക് കുത്തനെ കുറച്ചു, വിദേശ യാത്ര ലാഭകരമാകും

Feb 1, 2026 - 15:29
 0  4
കേന്ദ്ര ബജറ്റ്; ടിസിഎസ് നിരക്ക് കുത്തനെ കുറച്ചു,  വിദേശ യാത്ര ലാഭകരമാകും

വിദേശയാത്രയ്ക്ക്  ഒരുങ്ങുന്ന ഇന്ത്യക്കാർക്ക് വലിയ ആശ്വാസമാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. അന്താരാഷ്ട്ര ടൂർ പാക്കേജുകൾ ബുക്ക് ചെയ്യുമ്പോൾ ഈടാക്കുന്ന ടിസിഎസ് നിരക്ക് 2 ശതമാനമായി കുറച്ചു. നേരത്തെ 5 ശതമാനമെന്ന ഉയർന്ന ടിസിഎസ്   യാത്രികർക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കിയിരുന്നത്. നികുതി കുറയുന്നതോടെ അന്താരാഷ്ട്ര ടൂർ പാക്കേജുകൾ കൂടുതൽ താങ്ങാനാവുന്നതാകും എന്നതാണ് നേട്ടം.

വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്കും വിദേശത്ത് ചികിത്സ തേടുന്നവർക്കും വലിയ നേട്ടമാണ് ഈ ബജറ്റിലുള്ളത്. ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം (LRS) പ്രകാരം വിദേശത്തേക്ക് വിദ്യാഭ്യാസ ആവശ്യങ്ങൾക്കും മെഡിക്കൽ ചെലവുകൾക്കുമായി അയക്കുന്ന പണത്തിനുള്ള ടിസിഎസ് നിരക്ക് 5 ശതമാനത്തിൽ നിന്ന് 2 ശതമാനമായി കുറച്ചു. ഇത് വിദേശത്ത് പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് വലിയൊരു സാമ്പത്തിക ആശ്വാസമാകും. കുടുംബങ്ങൾക്ക് വിദേശത്തേക്ക് പണം അയക്കുന്നത് എളുപ്പമാക്കാനാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്.

അന്താരാഷ്ട്ര ടൂർ പാക്കേജുകൾ ബുക്ക് ചെയ്യുമ്പോൾ മുൻകൂർ നികുതി ഭാരം ഗണ്യമായി കുറയും. വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്കായി പണമയക്കുമ്പോൾ രക്ഷിതാക്കൾക്ക് നേരിട്ടിരുന്ന അധിക സാമ്പത്തിക ഭാരം ലഘൂകരിക്കപ്പെടും. മുൻപ് ഉയർന്ന ടിസിഎസ് കാരണം ടൂർ ബുക്കിംഗ് സമയത്ത് മൊത്തം തുകയിൽ വലിയ വർദ്ധനവ് വന്നിരുന്നു, എന്നാൽ പുതിയ നിരക്ക് ഇത് ഒഴിവാക്കും.

പ്രവാസികൾക്കും കുടുംബങ്ങൾക്കും ഈ കുറഞ്ഞ നികുതി നിരക്ക് ഏറെ പ്രയോജനകരമാകും. വിദേശ ടൂർ പ്രോഗ്രാം പാക്കേജുകളിലെ നികുതി കുറയുന്നത് അന്താരാഷ്ട്ര വിനോദസഞ്ചാര മേഖലയ്ക്കും   വലിയ ഉണർവ് നൽകുമെന്നാണ് കരുതുന്നത്.