നടന്‍ ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചു; പരാതിയുമായി മാനേജര്‍

May 26, 2025 - 19:25
 0  27
നടന്‍ ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചു; പരാതിയുമായി മാനേജര്‍

നടന്‍ ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചതായി മാനേജരുടെ പരാതി. ഡി എല്‍ എഫ് ഫ്‌ളാറ്റില്‍ വെച്ചാണ് തന്നെ മര്‍ദിച്ചതെന്ന് മാനേജര്‍ വിപിന്‍ കുമാര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉണ്ണി മുകുന്ദന്റെ ഒടുവില്‍ ഇറങ്ങിയ സിനിമ പരാജയപ്പെട്ട സാഹചര്യത്തില്‍ മാനേജര്‍ മറ്റൊരു സിനിമയെ പുകഴ്ത്തി സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ടതാണ് നടനെ പ്രകോപിച്ചതെന്ന് പറയുന്നു. പോലീസിനു പുറമെ സിനിമാ സംഘടനയായ ഫെഫ്കയ്ക്കും വിപിന്‍ പരാതി നല്‍കിയിട്ടുണ്ട്.