കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജിനെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു

കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജിനെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു

കോട്ടയം: കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലെ കെ. ഫ്രാന്‍സിസ് ജോര്‍ജിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കേരള കോണ്‍ഗ്രസ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ പി.ജെ ജോസഫാണ് ജോര്‍ജിന്റെ പേര് പ്രഖ്യാപിച്ചത്.

കോട്ടയം പാര്‍ലമെന്റ് യു.ഡി.എഫിനു വേണ്ടി വീണ്ടെടുക്കുക എന്ന ലക്ഷ്യം ഏറ്റെടുക്കുകയാണെന്ന് ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. യോഗത്തില്‍ പി.സി തോമസ്, മോന്‍സ് ജോസഫ് എം.എല്‍.എ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്തു.