ആമയിൽ മാത്രമാണ് കേരളത്തിന് ഇനി പ്രതീക്ഷ; ബജറ്റിനെതിരെ ജോൺ ബ്രിട്ടാസ്

Feb 1, 2026 - 16:08
 0  3
ആമയിൽ മാത്രമാണ് കേരളത്തിന് ഇനി പ്രതീക്ഷ;  ബജറ്റിനെതിരെ ജോൺ ബ്രിട്ടാസ്

ന്യൂഡൽഹി: 2026 ലെ കേന്ദ്ര ബജറ്റ് കേരളത്തെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം നിരാശജനകമാണെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി. സംസ്ഥാന ധനമന്ത്രി നേരിട്ട് സമർപ്പിച്ച 29 സുപ്രധാന ആവശ്യങ്ങളിൽ ഒന്നുപോലും കേന്ദ്രം പരിഗണിച്ചില്ല. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ആളുകളുടെ കണ്ണിൽ പൊടിയിടാൻ പോലുമുള്ള പ്രഖ്യാപനങ്ങൾ ബജറ്റിലില്ലെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ഇതിനകം 22 എയിംസുകൾ അനുവദിച്ചിട്ടും, വർഷങ്ങളായുള്ള കേരളത്തിൻ്റെ ആവശ്യത്തോട് കേന്ദ്രം മൗനം തുടരുകയാണ്. എയിംസ് നൽകുന്നില്ലെന്ന് മാത്രമല്ല, പുതുതായി പ്രഖ്യാപിച്ച മൂന്ന് ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ പട്ടികയിൽ പോലും ആയുർവേദത്തിൻ്റെ നാടായ കേരളത്തെ ഉൾപ്പെടുത്തിയിട്ടില്ല.

അതിവേഗ റെയിൽവേ പദ്ധതിയടക്കം ഒരു പ്രഖ്യാപനവും നടത്തിയില്ല. ബജറ്റ് നിരാശാജനകമാണ്. കേരളത്തെ വിട്ടുകളഞ്ഞ ബജറ്റാണിത്. കണ്ണിൽ പൊടിയിടാൻ എങ്കിലും എന്തെങ്കിലും പ്രഖ്യാപിക്കാമായിരുന്നു. ശ്രീധരനെ ഉപയോഗിച്ച് കേരളത്തെ കബളപ്പിച്ചു. കഴിഞ്ഞ ബജറ്റിൻ്റെ തുടർച്ചയില്ലാത്ത ബജറ്റ് ആണിത്. ഗ്രാമീണ മേഖലയുടെ ഉത്തേജനത്തിനും ഒന്നുമില്ലെന്നും ഇനി ആമയിൽ മാത്രമാണ് പ്രതീക്ഷയെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.