കള്ളപ്പണം വെളുപ്പിക്കൽ: അൽ ഫലാഹ് സർവകലാശാല സ്ഥാപകൻ അറസ്റ്റിൽ

Nov 18, 2025 - 20:05
 0  3
കള്ളപ്പണം വെളുപ്പിക്കൽ: അൽ ഫലാഹ് സർവകലാശാല സ്ഥാപകൻ അറസ്റ്റിൽ

അൽ ഫലാഹ് സർവകലാശാല സ്ഥാപകൻ ജവാദ് അഹമ്മദ് സിദ്ദിഖിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) ആണ് അറസ്റ്റ്. അൽ ഫലാഹ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ നടത്തിയ റെയ്ഡുകൾക്കും അന്വേഷണത്തിനിടെ ശേഖരിച്ച തെളിവുകൾക്കും ശേഷമാണ് അറസ്റ്റ്. ഇന്ന് രാവിലെ അദ്ദേഹത്തിന്റെ വസതിയിൽ റെയ്ഡ് നടത്തി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു.

ഈ പണം ഭീകര പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചോ എന്നും ചെങ്കോട്ടയിൽ സ്‌ഫോടനം നടത്തിയ ഭീകരർ ആരാണെന്നും ഇഡി അന്വേഷിച്ചുവരികയാണ്.