ജഡ്ജി യശ്വന്ത് വര്‍മ്മയുടെ വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവം; അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ആവശ്യം തളളി സുപ്രീംകോടതി

Aug 7, 2025 - 18:29
 0  3
ജഡ്ജി യശ്വന്ത് വര്‍മ്മയുടെ വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവം; അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ആവശ്യം തളളി സുപ്രീംകോടതി

ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയില്‍ നിന്നും കണക്കില്‍പെടാത്ത പണം കണ്ടെത്തിയ കേസില്‍ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഹര്‍ജി തളളി സുപ്രീംകോടതി. ഹര്‍ജി പരിഗണിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. വ്യക്തമായ തെളിവുകളില്ലാതെയാണ് റിപ്പോര്‍ട്ടെന്നും തന്റെ വിശദീകരണം കേട്ടില്ലെന്നും ഹർജിയിൽ യശ്വന്ത് വര്‍മ്മ പറയുന്നു.

ആഭ്യന്തര സമിതിയുടെ അന്വേഷണം സമാന്തര നിയമസംവിധാനമല്ലെന്നും യശ്വന്ത് വര്‍മ്മയുടെ മൗലികാവകാശം ലംഘിക്കപ്പെട്ടിട്ടില്ലെന്നും കോടതി വിലയിരുത്തി. അന്വേഷണത്തില്‍ ലഭിച്ച ചിത്രങ്ങളും ദൃശ്യങ്ങളും പരസ്യപ്പെടുത്തേണ്ടതില്ലെന്നും നടപടിയാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കത്തയച്ചതില്‍ ഭരണഘടനാ ലംഘനമില്ലെന്നും കോടതി പറഞ്ഞു.

വ്യക്തമായ തെളിവുകളില്ലാതെയാണ് റിപ്പോര്‍ട്ടെന്നും തന്റെ വിശദീകരണം കേട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് യശ്വന്ത് വര്‍മ്മ സുപ്രീം കോടതിയെ സമീപിച്ചത്. തന്നെ പാര്‍ലമെന്റില്‍ വിചാരണ ചെയ്യാനുള്ള ശുപാര്‍ശയും ജഡ്ജി ചുമതലയില്‍ നിന്ന് മാറ്റിയ നടപടിയും ഭരണഘടനാ വിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.