അശ്ലീല സിനിമകളിൽ അഭിനയിച്ച് പണം സമ്പാദിച്ചു; ശ്വേത മേനോനെതിരെ കേസ്

Aug 6, 2025 - 14:33
 0  7
അശ്ലീല സിനിമകളിൽ അഭിനയിച്ച് പണം സമ്പാദിച്ചു; ശ്വേത മേനോനെതിരെ കേസ്

എറണാകുളം: അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചുവെന്ന പരാതിയിൽ നടി ശ്വേത മേനോനെതിരെ കേസ്. എറണാകുളം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അശ്ലീല ദൃശ്യങ്ങൾ സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിച്ചതിനും കേസെടുത്തിട്ടുണ്ട്. ശ്വേത മേനോൻ അഭിനയിച്ച ചിത്രങ്ങൾ ചൂണ്ടിക്കാട്ടി മാർട്ടിൻ മേനാച്ചേരി നൽകിയ പരാതിയിലാണ് കേസെടുത്തത്.

ശ്വേത മേനോൻ പ്രധാന വേഷത്തിലെത്തിയ രതിനിർവേദം, പാലേരിമാണിക്യം, കളിമണ്ണ് തുടങ്ങിയ ചിത്രങ്ങളെ കുറിച്ചാണ് മാർട്ടിൻ പരാതിയിൽ പറയുന്നത്. സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകി പ്രേക്ഷകർ‌ കാണുകയും നിലവിൽ സോഷ്യൽമീഡിയയിൽ ഇപ്പോഴും സജീവമായി ലഭ്യമാവുകയും ചെയ്യുന്നുവെന്നും പരാതിക്കാരൻ ആരോപിച്ചു. കൂടാതെ അശ്ലീല സൈറ്റുകളിലും ഇവ പ്രചരിക്കുന്നുവെന്നും പരാതിയിൽ പറയുന്നു.