ദുബൈ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കി

Jul 18, 2025 - 19:37
 0  21
ദുബൈ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കി

ദുബൈ: വെള്ളിയാഴ്ച രാവിലെ ഒമ്ബതുമണിക്ക് ദുബൈയില് നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന എയര് ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി.

യാത്രക്കാര് വിമാനത്തില് നാലു മണിക്കൂര് ചിലവഴിച്ചതിനു ശേഷമാണ് വിമാനം റദ്ദാക്കിയ കാര്യം അറിയിച്ചത്. 


രാവിലെ 8.30ന് തന്നെ വിമാനത്തില് യാത്രക്കാരെ പ്രവേശിപ്പിച്ചു തുടങ്ങിയിരുന്നു. ശേഷം വിമാനം റണ്വേയിലൂടെ കുറച്ചു ദൂരം മുന്നോട്ടുപോയെങ്കിലും പിന്നീട് പഴയ സ്ഥലത്തേക്ക് തന്നെ കൊണ്ടുവന്ന് നിര്ത്തുകയായിരുന്നു. ചൂട് സഹിക്കാനാകാതെ കുട്ടികളും മുതിര്ന്നവരും വലഞ്ഞു. ഇതേക്കുറിച്ച്‌ അധികൃതരോട് സംസാരിച്ചപ്പോള് എസിക്ക് ചെറിയ സാങ്കേതിക തകരാര് ഉണ്ടെന്നും ഉടന് പരിഹരിച്ച്‌ പുറപ്പെടുമെന്നും മറുപടി ലഭിച്ചു.


വിമാനം പഴയതുപോലെ റൺവേയിലൂടെ നീങ്ങി. വീണ്ടും പഴയതുപോലെ ആദ്യം നിര്ത്തിയ സ്ഥലത്ത് തന്നെ കൊണ്ടുവന്ന് നിര്ത്തുകയായിരുന്നു. സാങ്കേതിക പ്രശ്നം പരിഹരിക്കുന്നതുവരെ തങ്ങള്ക്ക് സൗകര്യമൊരുക്കണമെന്ന് യാത്രക്കാര് അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും അധികൃതര് അനുകൂലമായി പ്രതികരിച്ചില്ല. 

പിന്നീട് എയർലൈൻ അധികൃതർ യാത്രക്കാരെ ഒരു ഹോട്ടലിലേക്ക് മാറ്റി. "അടുത്ത വിമാനം ജൂലൈ 19-ന് പുലർച്ചെ 3.40-ന് (ഇന്ത്യൻ സമയം) മാത്രമേ ഉണ്ടാകൂ എന്ന് ഞങ്ങളോട് പറഞ്ഞു," യാത്രക്കാരില്‍ ഒരാള്‍ വ്യക്തമാക്കി.
അതേസമയം, തിരുവനന്തപുരത്ത് നിന്ന് അബൂദബിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം (IX 523) ഒന്നര മണിക്കൂർ വൈകി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.15-ന് പുറപ്പെടേണ്ട വിമാനം ഉച്ചയ്ക്ക് 2.40-നാണ് പുറപ്പെട്ടത്.