1,654 കോടിയുടെ ഫെമ ലംഘനം; മിന്ത്രയ്ക്കെതിരെ കേസെടുത്ത് ഇഡി

Jul 23, 2025 - 19:20
Jul 23, 2025 - 19:23
 0  27
1,654 കോടിയുടെ ഫെമ ലംഘനം; മിന്ത്രയ്ക്കെതിരെ കേസെടുത്ത് ഇഡി

ബെംഗളൂരു: രാജ്യത്തെ പ്രമുഖ ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്ഫോമായ മിന്ത്രയ്‌ക്കും അനുബന്ധ കമ്പനികൾക്കും ഡയറക്ടർമാർക്കുമെതിരെ കേസെടുത്ത് ഇഡി.. ഫെമ സെക്ഷൻ 16(3) പ്രകാരമാണ് 1,654 കോടി രൂപയുടെ ഫെമ ലംഘനം നടത്തിയെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ  ഇഡി കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

'ഹോൾസെയിൽ ക്യാഷ് ആൻഡ് കാരി' എന്ന പേരിൽ മിന്ത്രയും അനുബന്ധ കമ്പനികളും മൾട്ടി ബ്രാൻഡ് റീട്ടെയിൽ ട്രേഡ് (എംബിആർടി) നടത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയതെന്ന് ഇഡി ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. നിലവിലെ, നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്‌ഡിഐ) മാർഗ്ഗനിർദ്ദേശങ്ങളുടെ ലംഘനമാണിതെന്ന് ഇഡി വ്യക്തമാക്കി

ഇഡി അന്വേഷണത്തിൽ, മിന്ത്ര ഡിസൈൻസ് ഹോൾസെയിൽ ക്യാഷ് ആൻഡ് ക്യാരി ബിസിനസിൽ പങ്കാളിത്തം പ്രഖ്യാപിച്ചതായും വിദേശ നിക്ഷേപകരിൽ നിന്ന് 1,654.35 കോടി രൂപയ്ക്ക് തുല്യമായ എഫ്‌ഡിഐ ഇൻവൈറ്റ് ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. ഫ്ലിപ്കാർട്ട് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് മിന്ത്ര.