സ്റ്റാറ്റൻ ഐലൻഡ് സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുനാൾ ആഗസ്റ്റ് 14, 15 തീയതികളിൽ
ന്യൂയോർക്ക് സ്റ്റാറ്റൻ ഐലൻഡിൽ 130 പാർക്ക് അവന്യൂവിൽ സ്ഥിതിചെയ്യുന്ന സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുനാൾ ആഗസ്റ്റ് 14 (വെള്ളിയാഴ്ച), 15 (ശനിയാഴ്ച) തീയതികളിൽ ഭക്ത്യാദരപൂർവം ആചരിക്കും. കൽക്കട്ട ഭദ്രാസനത്തിലെ ഭിലായ് മിഷൻ കോളേജിന്റെ എക്സിക്യൂട്ടീവ് വൈസ് ചെയർമാനായ ഫാ. ഡോ. പി. എസ്. വർഗീസ് പെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിക്കും.
പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് 2026 ആഗസ്റ്റ് 9-ന് (ഞായറാഴ്ച) വിശുദ്ധ കുർബാനയ്ക്കുശേഷം കൊടിയേറ്റ് ശുശ്രൂഷ നടക്കും. പരിപാടികൾ: ആഗസ്റ്റ് 14 (വെള്ളിയാഴ്ച): വൈകിട്ട് 6.30-ന് സന്ധ്യാപ്രാർത്ഥന. തുടർന്ന് ഫാ. ഡോ. പി. എസ്. വർഗീസിന്റെ ആത്മീയ സന്ദേശം. ആഗസ്റ്റ് 15 (ശനിയാഴ്ച): രാവിലെ 8.30-ന് പ്രഭാതപ്രാർത്ഥന. തുടർന്ന് രാവിലെ 9.30-ന് വിശുദ്ധ കുർബാന. ഫാ. ഡോ. പി. എസ്. വർഗീസ് മുഖ്യകാർമികനായും, ഇടവക വികാരി ഫാ. ടി. എ. തോമസ്, അസിസ്റ്റൻറ് വികാരി ഫാ. ഗീവർഗീസ് വർഗീസ് എന്നിവർ സഹകാർമികരായും ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
ഫാ. ടി. എ. തോമസ്
ഫാ. ഗീവർഗീസ് വർഗീസ്
വിശുദ്ധ കുർബാനയ്ക്കുശേഷം പരമ്പരാഗത പെരുന്നാൾ റാസയും തുടർന്നു നേർച്ചവിളമ്പും സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.
പെരുന്നാൾ കമ്മിറ്റി ഭാരവാഹികൾ: ഫാ. ടി. എ. തോമസ് – വികാരി ഫാ. ഗീവർഗീസ് വർഗീസ് –അസിസ്റ്റൻറ് വികാരി ക്യാപ്റ്റൻ രാജു ഫിലിപ്പ് – സെക്രട്ടറി ജോസഫ് ഇ. മാത്യു – ട്രഷറർ ജോസ് കോരുത് – കോർഡിനേറ്റർ ക്യാപ്റ്റൻ ജോയ് ഇ. മാത്യു – കോർഡിനേറ്റർ ഗീവർഗീസ് തോമസ് – കോർഡിനേറ്റർ .
പെരുന്നാൾ ശുശ്രൂഷകളിലും ആഘോഷങ്ങളിലും എല്ലാ വിശ്വാസികളെയും കുടുംബസമേതം പങ്കെടുത്ത് പരിശുദ്ധ ദൈവമാതാവിന്റെ മദ്ധ്യസ്ഥപ്രാർത്ഥനയാൽ അനുഗ്രഹം പ്രാപിക്കുവാൻ ഇടവക സ്‌നേഹപൂർവം സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ടി. എ. തോമസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: ക്യാപ്റ്റൻ രാജു ഫിലിപ്പ് (സെക്രട്ടറി) ഫോൺ: (917) 854-3818