കർക്കിടകപ്പുലരിക്ക് സ്വാഗതം

Jul 16, 2024 - 19:57
 0  79
കർക്കിടകപ്പുലരിക്ക് സ്വാഗതം

തുഞ്ചന്റെ കിളിമകൾ ചൊല്ലും കഥകൾക്കായി ഇനി മലയാളികൾക്ക് കാതോർക്കാം. മഴക്കൊപ്പം രാമകഥകളും പെയ്തിറങ്ങുന്ന കർക്കിടകമാസത്തിന് ജൂലൈ16 മുതൽ തുടക്കമായി.വിശ്വാസത്തിന്റെയും ജീവിതചര്യയുടെയും കൂടിച്ചേരലാണ് ഈ മാസം.സ്ത്രീകൾ ദശപുഷ്പം ചൂടി മുക്കുറ്റിയില ചാലിച്ച് നെറ്റിയിൽ തൊടുന്നു.കള്ളക്കർക്കടകം എന്നും പഞ്ഞക്കർക്കടകം എന്നും കർക്കടകത്തിനു വിളിപ്പേരുണ്ട്.പഴമക്കാർ കടക്കടകം കഴിഞ്ഞാൽ തുർഘടം കഴിഞ്ഞു എന്നും വിശ്വസിച്ചിരുന്നു.സൂര്യൻ കർക്കടകം രാശിയിലൂടെ  സഞ്ചരിക്കുന്ന സമയമാണ് കർക്കടകമാസം.

കർക്കടകം എന്ന വാക്കാൽ വിശേഷിപ്പിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്.ഹൈന്ദവ കുടുംബങ്ങളിലും ക്ഷേത്രങ്ങളിലും നടത്തിവരുന്ന ഒരു മാസം വ്രതവും രാമായണം വായനയും നടത്താറുള്ളതിനാൽ കർക്കടകത്തെ രാമായണമാസം എന്നും അറിയപ്പെടുന്നു.ആളുകൾ അദ്ധ്യാത്മരാമായണത്തിലെ ശ്ലോകങ്ങൾ പാരായണം ചെയ്യുകയും അടുത്ത 30 ദിവസത്തേക്ക് വീടുകൾക്ക് മുന്നിൽ സന്ധ്യക്ക് വിളക്ക് കത്തിക്കുകയും ചെയ്യുന്നു.ജൂലൈ 17നു മലയാളം കലണ്ടറിലെ അവസാന മാസത്തിലെ ആദ്യ ദിവസമായ കർക്കിടകം ന്നായി ആചരിക്കുന്നു.കൊല്ലവർഷത്തിലെ  12-മത്തെ മാസമാണ് കർക്കടകംപഞ്ഞമാസം അഥവാ രാമായണമാസംജൂലൈ - ഓഗസ്റ്റ് മാസങ്ങൾക്ക് ഇടക്കാണ് കർക്കടകമാസം വരുന്നത്.

കേരളത്തിൽ മഴക്കാലം തുടങ്ങുന്ന കനത്ത മഴ ലഭിക്കുന്ന ഈ മാസത്തിലാണ് കർക്കിട ചികിത്സാസമയം ആരംഭിക്കുന്നത്.ഫെബ്രുവരി മാസത്തോടുകൂടി തുടങ്ങുന്ന ചൂട് പലപ്പോഴും ഗൾഫ് രാജ്യങ്ങളിലേതുപോലെ അസഹ്യമാകാറുണ്ട്.ഇങ്ങനെ അത്യുഷ്ണം കൊണ്ടു ചുട്ടുപഴുത്ത ഭൂമിയിലേക്ക് പെട്ടന്ന് മഴ പെയ്യുമ്പോൾ അന്തരീക്ഷത്തിൽ ചില രാസപ്രവർത്തനങ്ങൾക്കും കാരണമാകുന്നു.അപ്രതീക്ഷിതമായി മഴ പെയ്യുന്നതിനാൽ "കള്ളക്കർക്കടകം" എന്നൊരു ചൊല്ലുതന്നെ നിലവിലുണ്ട്.അതിനാൽ 'മഴക്കാല രോഗങ്ങൾഈ കാലഘട്ടത്തിൽ കൂടുതലായി കാണാറുണ്ട്.കാർഷിക മേഖലയെ സംബന്ധിച്ചിടത്തോളം വരുമാനമൊന്നുമില്ലാത്ത കാലമായതിനാൽ "പഞ്ഞമാസം" എന്നും വിളിക്കപ്പെടുന്നു. തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രംകോട്ടയം രാമപുരം ക്ഷേത്രംമലപ്പുറം രാമപുരം ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിൽ 'നാലമ്പലദർശനംഎന്ന തീർത്ഥാടനം ഈ മാസത്തിൽ നടത്താറുണ്ട്.പണ്ട് കാലത്ത് കർക്കിടമാസത്തിലും തിരുവാതിര വൃതത്തിനും സ്ത്രീകൾ ദശപുഷ്പം ചൂടിയിരുന്നു.അതായത് പൂവാങ്കുറുന്തൽ,മുയല്‍ചെവി,കറുക,കഞ്ഞുണ്ണി (കയ്യോന്നി)നിലപ്പന,വിഷ്ണുക്രാന്തി,ചെറൂള (ബലിപ്പൂവ്),തുരുതാളി,ഉഴിഞ്ഞ,മുക്കുറ്റി എന്നിവയാണ് ദശപുഷ്പങ്ങൾ.

ഇന്ത്യയുടെ തനതുചികിത്സാ ശാസ്ത്രം എന്ന നിലയിൽ ആയുർവേദം പൊതുജനാരോഗ്യ സംരക്ഷണത്തിൽ കാലങ്ങളായി കൃത്യമായ പങ്കുവഹിക്കുന്നു.ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമാക്കി നിലനിൽക്കുന്ന ചില പ്രത്യേക ചികിത്സാ രീതികൾ ആയുർവേദ ചികിത്സയിലുണ്ട്.ലയാളികൾ ശരീരപുഷ്ടിക്കും ആയുരാരോഗ്യ വർദ്ധനവിനുമായി ഔഷധകഞ്ഞി കഴിക്കുന്നതും ആയുർവേദ വിധിപ്രകാരം 'സുഖചികിത്സനടത്തുന്നതും കർക്കടകമാസത്തിലാണ്.നമ്മുടെ കേരളീയ വൈദ്യന്മാർ കർക്കിടക മാസത്തിൽ ചെയ്യുന്ന പഞ്ചകർമ്മ ചികിത്സകൾക്കൊപ്പം വേറിട്ട രീതിയിൽ വികസിപ്പിച്ചെടുത്ത ഇലക്കിഴിപൊടിക്കിഴി,നവരക്കിഴി,നാരങ്ങാക്കിഴി തുടങ്ങിയ വിവിധതരം കിഴികൾ ഇവിടുത്ത മാത്രം പ്രത്യേകതയാണ്.
 

പ്രകൃതിയുടെ പ്രതിഫലനമെന്ന പോലെ തന്നെ നമ്മുടെ ശരീരത്തിലും പ്രതികൂലമായ വ്യത്യാസങ്ങൾ ഉണ്ടാകുന്ന ഒരു സമയമാണിത്.വാതം,പിത്തം,കഫം എന്നിവ മൂന്നും വർധിക്കുന്നതിനാൽ ശരീരത്തിൽ പല രോഗങ്ങളും തലപൊക്കുന്ന സമയം കൂടിയാണിത്. കർക്കടക മാസത്തിൽ ആരോഗ്യ പരിപാലനത്തിനായി കർക്കടകക്കഞ്ഞിക്ക് ഇന്ന് വലിയ പ്രചാരം തന്നെയുണ്ട്. മുക്കുറ്റി,പൂവാംകുറുന്തില,കറുകനിലപ്പന,  കുറുന്തോട്ടിതുളസി  മുതലായ ഔഷധമൂല്യമുള്ള ചെടികളും ഞവരനെല്ല്,  മുതിര തുടങ്ങിയ ധാന്യങ്ങളും കർക്കടകക്കഞ്ഞി തയ്യാറാക്കുവാൻ ഉപയോഗിക്കുന്നു.പല ആയുർ‌വ്വേദ കേന്ദ്രങ്ങളും കർക്കടകത്തിൽ 'എണ്ണത്തോണിമുതലായ പ്രത്യേക സുഖചികിൽസയും ധാരാളമായി കണ്ടുവരുന്നു.അടുത്ത പതിനൊന്നു മാസത്തേക്കുള്ള ആരോഗ്യപരിചരണത്തിനുള്ള തുടക്കം കൂടിയാണിത്. താളും തകരയും ചേർന്നുള്ള ഇലക്കറികറികൾ കഴിച്ച് ഔഷധക്കഞ്ഞികുടിച്ച് ആരോഗ്യം സംരക്ഷിക്കുന്നു.രോഗങ്ങളെ പ്രതിരോധിക്കാൻ മനസ്സിനും ശരീരത്തിനും പരിചരണം നൽകുന്ന കാലം.ആയുർവേദവിധിപ്രകാരം ഉഴിച്ചിലിനും പിഴിച്ചിലിനും പറ്റിയ കാലം ആണിത്.ഇന്ന് ആയുർവേദത്തെ രോഗചികിത്സ എന്നതിലുപരിയായി 'സുഖചികിത്സഎന്ന പേരിൽ ലോകപ്രശ്തിയിൽ എത്തിച്ചിരിക്കയാണ്.

രാധാമണി ഗോപിയുടെ ഈ കവിതയുടെ വരികൾ ആ കർക്കിടകക്കാലത്തെ വന്ദിക്കുന്നു...........

പഞ്ചവർണ്ണക്കിളി വന്നു ശ്രീരാമനാമം പാടിവന്നു

കാർമേഘപ്പന്തൽ വിരിച്ച മാനം നോക്കി

പാടിപ്പറന്നവളെത്തി പുലരിയവൾ വന്നു

പടിവാതിൽക്കൽ നിന്നു പൂത്താലവുമായി

കാത്തുനിന്നു ദിനകരനെത്തുമ്പോൾ സ്വാഗതമോതാൻ

വിനയാന്വിതയായ് കാത്തുനിന്നു മാരിക്കാർ മാനം

നിറഞ്ഞുവെന്നാലും ദീപം തെളിച്ചു ഞാനും

കാത്തു നിന്നു ആദിത്യദേവനെ വന്ദിച്ചിടാൻ.