1,499 രൂപയ്ക്ക് വിമാനയാത്ര; മണ്‍സൂണ്‍ ഓഫര്‍ പ്രഖ്യാപിച്ച് ഇന്‍ഡിഗോ

Jun 24, 2025 - 12:28
 0  10
1,499 രൂപയ്ക്ക് വിമാനയാത്ര; മണ്‍സൂണ്‍ ഓഫര്‍ പ്രഖ്യാപിച്ച് ഇന്‍ഡിഗോ

മണ്‍സൂണ്‍ ഓഫര്‍ പ്രഖ്യാപിച്ച്  ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ജൂണ്‍ 29 വരെ ബുക്ക് ചെയ്യുന്ന ആഭ്യന്തര, എയര്‍ലൈന്‍സായ ഇന്‍ഡിഗോ മണ്‍സൂണ്‍ ഓഫര്‍ പ്രഖ്യാപിച്ചു. ജൂണ്‍ 29 വരെ ബുക്ക് ചെയ്യുന്ന ആഭ്യന്തര, അന്താരാഷ്ട്ര യാത്രകള്‍ക്കാണ് ഓഫര്‍ ബാധകമാകുക. ആഭ്യന്തര സര്‍വീസുകള്‍ക്കുള്ള ടിക്കറ്റുകള്‍ 1,499 രൂപ മുതല്‍ ഈ ഓഫറിലൂടെ ലഭ്യമാകും. ഇന്റര്‍നാഷണല്‍ ടിക്കറ്റുകളുടെ ഓഫര്‍ നിരക്ക് ആരംഭിക്കുന്നത് 4,399 രൂപ മുതലാണ്. ജൂലൈ ഒന്നു മുതല്‍ സെപ്റ്റംബര്‍ 21 വരെ മണ്‍സൂണ്‍ ഓഫറിലൂടെ യാത്ര ചെയ്യാം.

 ബിസിനസ് ക്ലാസ് യാത്രകള്‍ക്കും ടിക്കറ്റ് നിരക്കില്‍ ഇളവുണ്ട്. ഇന്‍ഡിഗോ സ്‌ട്രെച്ച് എന്ന ബിസിനസ് ക്ലാസ് സേവനത്തില്‍ ടിക്കറ്റുകള്‍ ആരംഭിക്കുന്നത് 9,999 രൂപ മുതലാണ്. ടിക്കറ്റുകള്‍ക്ക് സീറോ ക്യാന്‍സലേഷന്‍ സൗകര്യം ലഭിക്കാന്‍ 299 രൂപയുടെ പ്ലാനും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ആഭ്യന്തര വിമാനങ്ങളില്‍ ബാഗേജിന് 50 ശതമാനം വരെ ഡിസ്‌ക്കൗണ്ടും ഇന്‍ഡിഗോ വാഗ്ദാനം ചെയ്യുന്നു.