കോട്ടയം കവിയരങ്ങ് 32-ാo സമ്മേളനം

കോട്ടയം കവിയരങ്ങി(Reg.No. KTM / TC / 140/2023)ന്റെ 32-ാമത് കവിയരങ്ങ് വായനാ പക്ഷാചരണത്തോടനുബന്ധിച്ച് നടന്നു . കോട്ടയം കവിയരങ്ങ് കുവൈറ്റ് ചാപ്റ്റർ ഭാരവാഹികൾക്ക് സ്വീകരണം, സാഹിത്യരചനാ മത്സര വിജയികൾക്ക് സമ്മാന വിതരണം, ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ സുഖേഷ് കെ.ദിവാകറിന് അനുമോദനം എന്നീ പരിപാടികൾ സമ്മേളനത്തെ സമ്പന്നമാക്കി .
കൊട്ടാരത്തിൽ ശങ്കുണ്ണി പബ്ലിക് ലൈബ്രറിയിൽ എം.കെ.നാരായണൻ കുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കവി സമ്മേളനം, ഡോക്ടർ എം.ജി.ബാബുജി ഉദ്ഘാടനം ചെയ്തു. കോട്ടയം കവിയരങ്ങ് കുവൈറ്റ് ചാപ്റ്റർ ( കുവൈറ്റ് കവിയരങ്ങ് ) ഭാരവാഹികൾക്ക് സ്വികരണം നല്കി.
ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ ആയി തെരത്തെടുത്ത സുരേഷ് കെ.ദിവാകറിനെ ഉപഹാരം നല്കി അനുമോദിച്ചു.
കുവൈറ്റ് കവിയരങ്ങ് അഡ്മിൻമാരായ മണിക്കുട്ടൻ കോന്നി, ആശാലത ബാലകൃഷ്ണൻ എന്നിവരെ എം.കെ.നാരായണൻ കുട്ടി ഏലിയാമ്മ കോര, എന്നിവർ ഉപഹാരം നല്കി സ്വീകരിച്ചു.
സാഹിത്യരചനാ മത്സര വിജയികൾക്ക്, ഡോക്ടർ എം.ജി ബാബുജി, സുഖേഷ്കെ. ദിവാകർ, ആശാലതാ ബാലകൃഷ്ണൻ, മണിക്കുട്ടൻ കോന്നി എന്നിവർ സമ്മാനവും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
തുടർന്ന് നടന്ന കവിയരങ്ങിൽ, മണിക്കുട്ടൻ കോന്നി, ആശാലത ബാലകൃഷ്ണൻ, കമൽ ആർ.സി. മിത്തു കുര്യൻ, ഇന്ദു സി.വി.പ്രസന്ന നായർ, ആഷ്മി ബിനു. ബ്രിജിനാ, രഞ്ജിനി വി. തമ്പി, ശുഭ സന്തോഷ്, മിനി സുരേഷ്, തുടങ്ങിയവർ കവിതകൾ അവതരിപ്പിച്ചു.
ബേബി പാറക്കടവൻ സ്വാഗതവും മിനി സുരേഷ് നന്ദിയും പറഞ്ഞു.