ആരോഗ്യചികിത്സയും കർക്കിടമാസവും –ഡോക്ടർ ഫൌസിയ ഷിജു

സപ്ന അനു ബി ജോർജ്
കർക്കടകം. മനസും ശരീരവും ഒരു വർഷക്കാലത്തേക്ക് ഉന്മേഷത്തോടെ നിലനിർത്താൻ തയാറെടുക്കേണ്ട കാലം. ആയുർവേദം കർക്കടകത്തിൽ പാലിക്കേണ്ട ശീലങ്ങളെ കുറിച്ചു പറഞ്ഞിട്ടുണ്ട്. അത് സ്ത്രീകൾക്ക് എന്ന് മാത്രമല്ല! എന്നാൽ സ്ത്രീകൾക്ക് ആരോഗ്യം പരിരക്ഷിക്കാനുള്ള ഏറ്റവും നല്ല മാസം ആണ് കർക്കിടകം എന്ന് മസ്കറ്റിലെ ആയുർവേദഡോക്ടർ ആയ ഫൌസിയ ഷിജു അഭിപ്രായപ്പെടുന്നു.
ഇന്ന് ലോകത്തിന്റെ ശ്രദ്ധ പൂർണ്ണമായും കേരളത്തിന്റെ ആയുർവേദ ചികിത്സാരീതിയിലേക്ക് തിരിഞ്ഞിരിക്കയാണ്! കേരളത്തിലും ലോകത്തിന്റെ ഇതരഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ആയുർവേദ ആശുപത്രികളെയും ഡോക്ടർമാരെയും വിശ്വാസത്തോടുകൂടി കാണാനെത്തുന്ന രോഗികൾ, അടിയുറച്ച വിശ്വാസത്തോടുകൂടി തിരിച്ചുപോകുന്നു ,പൂർണ്ണആരോഗ്യത്തോടെ! ആഹാരത്തിലും, ആഹാരത്തിനുള്ള സമയത്തിലും, രീതികളിലും, ഒരുമിച്ചുകഴിക്കുന്ന ആഹാരങ്ങളിലും വരുത്തുന്ന മാറ്റങ്ങൾ, നമ്മുടെ സ്വദവെയുള്ള ആരോഗ്യം നിലനിർത്താൻ വളരെ അത്യാവശ്യമാണ്. എന്നാൽ ഈ ആയുർവേദത്തിന്റെ രീതികളും മരുന്നുകളും വരുത്തുന്ന വ്യത്യാസങ്ങളും ആരോഗ്യവും അലോപ്പതി ഡോക്ടർമാർ അംഗീകരിച്ചുതന്നു എന്നു വരികില്ല. എങ്കിലും ദോഷവശങ്ങൾ ഇല്ല എന്നു പറയാൻ സാധിക്കുന്ന ഈ ആയുർവേദത്തിന്റെ കർക്കിടകമാസത്തിൽ സ്ത്രീകൾക്കായുള്ള ആരോഗ്യപരിപാലനത്തെക്കുറിച്ച് നമുക്കൊന്ന് ഗഹനമായി ചിന്തിക്കാം.
കർക്കടകത്തിൽ അഗ്നിദീപ്‌തികരവും (വിശപ്പുണ്ടാകുന്ന) തൃദോ ഷശമനങ്ങളുമായ ആഹാരങ്ങളും ഔഷധങ്ങളും പ്രത്യേകം ശീലിക്കണം. പഞ്ചകോലം, കൂവളയില, പഴ മുതിര, ചെറുപയർ, അയമോദകം, ജീരകം, ദശമൂലം, ഇന്തുപ്പ് തുടങ്ങി നിരവധി ഔഷധങ്ങൾ ചേർന്ന കർക്കടക കഞ്ഞി ഏറ്റവും വിശേഷമത്രെ. ഇന്ന് ഏതോരു സൂപ്പർമാർക്കറ്റുകളിൽ പോലും ഈ കർക്കിടകക്കഞ്ഞി കിറ്റുകൾ സുലഭമായി ലഭിക്കുന്നു. നാട്ടിൽ നിന്നു പോയിവരുന്ന ആരോടെങ്കിലും പറഞ്ഞു വാങ്ങിപ്പിക്കാം, ഔഷധക്കഞ്ഞി സാധാരണയായി!
നവരയരി അല്ലെങ്കിൽ പൊടിയരി ആവശ്
വാതശമനത്തിന് ഔഷധങ്ങൾ സേവിക്കുകയും എണ്ണ, കുഴമ്പ് ഉപയോഗിച്ച് തേച്ചുകുളിക്കുകയും ചെയ്യാം. ദിവസേന തേച്ചുകുളി ആയുർവേദത്തിൽ നിഷ്‌ക്കർഷിച്ചിട്ടുണ്ട്. തേച്ചുകുളി വാതം, ക്ഷീണം എന്നിവ ശമിപ്പിക്കുന്നതിനും ജരാനരകൾ തടയുന്നതിനും കാഴ്‌ച ശക്തി, ദേഹപുഷ്ടി, ദീർഘായുസ്സ്, നല്ല ഉറക്കം, തൊലിക്ക് മാർദ്ദവവും ഉറപ്പും എന്നിവയ്‌ക്ക് കാരണമാകുന്നു. തേച്ചുകുളിക്ക് നല്ലെണ്ണ മികച്ചതെന്ന് പഠനങ്ങളിൽ വ്യക്‌തമായിട്ടുണ്ട്. രോഗങ്ങളെ ചെറുക്കുന്നതിൽ നല്ലെണ്ണയ്‌ക്ക് പ്രത്യേക കഴിവുണ്ട്. തലയിലും ചെവിയിലും ഉള്ളം കാലിലും പ്രത്യേകമായി എണ്ണ തേയ്‌ക്കണം. കഫം വർധിച്ചിരിക്കുന്നവരും, ഛർദ്ദിപ്പിക്കുക, വയറിളക്കുക എന്നിവ ഉള്ളവരും വിധേയമായിരിക്കുന്നവരും എണ്ണതേച്ച് കുളിക്കാൻ പാടില്ല എന്ന് ആയുർവേദം പറയുന്നു. ചെയ്യരുത്. അജീർണമുള്ളവരും എണ്ണ തേയ്‌ക്കരുത്.
നമുക്ക് വീടുകളിൽ തിളപ്പിക്കാം ഇത്തരം കുളിക്കാനുള്ള വെള്ളം . അതായത്പ്ലാവില, വാതം കൊല്ലിയില, ആവണക്കില, കടുക്കതോട് ഇവയിട്ട് തിളപ്പിച്ച വെള്ളം കുളിക്കാൻ ഉപയോഗിക്കാം. ധന്വന്തരം തൈലം കുഴമ്പ്, സഹചരാദി തൈലം എന്നിവ ദേഹത്തും ക്ഷീരബല തൈലം, അസനവില്വാദി തൈലം തുടങ്ങിയവ തലയിലും പുരട്ടാം. രാവിലെ തയാറാക്കിയ കർക്കടക കഞ്ഞി ഈ തേച്ചു കുളികഴിഞ്ഞ് പത്തു മണിയോടെ കഴിക്കാം. പകലുറക്കം പാടില്ല എന്നുപറയും ഇത്തരം കർക്കിടക്കഞ്ഞിയും കുളിയും നടക്കുന്ന സമയത്ത് എന്നു ആയുർവേദം പറയുന്നു. കൂടുതൽ അധ്വാനം, വെയിൽ എന്നിവ ഒഴിവാക്കണം എന്നുകൂടി ആയുർവേദത്തിൽ നിർദ്ദേശിക്കുന്നു.
ഡോക്ടർ ഫൌസിയ ഷിജു:- തിരുവനന്ദപുരം ആയുർവേദകോളേജിൽ പഠിച്ച ഫൌസിയ ഇന്ന് മസ്കറ്റിൽ ഒരു ഇൻഡ്യൻ ആയുർവേദിക് സെന്റർ നടത്തുന്നു. ചെറിയ ആരോഗ്യപ്രശ്നങ്ങൾ വേദനകൾ എന്നിവക്കും മറ്റും ചികിത്സക്കായി ഒമാനികളടക്കം എല്ലാത്തരത്തിലുള്ള രോഗികളും എത്തിച്ചേരുന്നു ക്ലിനിക്കിൽ! ഒരു ഡോക്ടർ എന്നതിനേക്കാളേറേ രോഗികളുടെ സംസാരത്തിലൂടെ അവരുടെ പ്രശ്നങ്ങളിലേക്കിറങ്ങിച്ചെന്ന് ശരിയായ വിധത്തിൽ പറഞ്ഞു മനസ്സിലാക്കി ,അവർക്ക് ചേരുന്ന ആയുർവേദ ചികത്സകൾ നൽകാൻ ഡോക്ടർ ഫൌസിയക്ക് സാധിച്ചിട്ടുണ്ട്. ഡോക്ടറിനൊപ്പം ആയുർവേദത്തിന്റെ ട്രെയിനിംഗ് കിട്ടിയ നാലുപേരും ഈ ക്ലിനിക്കിൽ ഡോക്ടർ ഫൌസിയക്കൊപ്പം ജോലിചെയ്യുന്നുണ്ട് ലിസി പാപ്പച്ചൻ,ലത ഉമ മഹേഷ്, എന്ന രണ്ട് സ്ത്രീ ചികിത്സകരും, നിതിൻ രധാകൃഷ്ണൻ, ഹരികൃഷ്ണൻ എന്ന രണ്ട് പുരുഷചികിത്സകരും ഡോക്ടർ ഫൌസിയയുടെ നിർദ്ദേശങ്ങൾ അനുസരിച്ചു ചികിത്സകൾ നൽകുന്നു. ഇവരെല്ലാവരും ഇവിടെ വരുന്ന രോഗികളുമായുള്ള ഇടപെടലുകളും സംസാരത്തിലൂടേയുള്ള സുഹൃദവും പോസിറ്റീവ് ചിന്തകളും ചികിത്സയുടെതന്നെ ഒരു വലിയ ഭാഗം ആണ്.