2023-24ല്‍ റെക്കോര്‍ഡ് റവന്യൂ വരുമാനം സ്വന്തമാക്കി ബി സി സി ഐ

മുംബൈ; 2023-24 സാമ്പത്തിക വര്‍ഷത്തില്‍ റെക്കോര്‍ഡ് റവന്യൂ വരുമാനം സ്വന്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി സി സി ഐ). 9,741.7 കോടി രൂപയാണ് ബോര്‍ഡ് നേടിയത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ പി എല്‍) ആണ് ഇതില്‍ 59 ശതമാനം തുകയും സംഭാവന ചെയ്തത്. 5,761 കോടിയാണ് ഇതുവഴിയുള്ള വരുമാനം.
റെഡിഫ്യൂഷനെ ഉദ്ധരിച്ച് ദി ഹിന്ദു ബിസിനസ് ലൈനാണ് ഈ വിവരങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. 2007ല്‍ തുടക്കമിട്ട ശേഷം വിജയകരമായി മുന്നോട്ട് പോകുന്ന ഐ പി എല്‍ ആണ് ബി സി സി ഐയുടെ പ്രധാന റവന്യൂ സ്രോതസ്സ്. അന്താരാഷ്ട്ര ടൂര്‍ണമെന്റുകളുടെ സംപ്രേക്ഷണാവകാശം ഉള്‍പ്പെടെ ഐ പി എല്‍ ഇതര മീഡിയ റൈറ്റ്സ് വിറ്റതില്‍ നിന്ന് 361 കോടിയാണ് ബി സി സി ഐക്ക് ലഭിച്ചത്.