ആ അമ്മയുടെ മകളായി പിറന്നതിൽ അഭിമാനം! ഉർവശിയെക്കുറിച്ച് കുഞ്ഞാറ്റ

തൊടുന്നതെല്ലാം പൊന്നാക്കുന്ന അഭിനയ വിസ്മയമാണ് നടി ഉർവശി. അന്പത്തിയാറാം വയസിലും ആ അഭിനയതിളക്കത്തിന് ശോഭ കൂട്ടിയിട്ടേയുള്ളൂ. കൈവയ്ക്കുന്ന സിനിമകൾ എല്ലാം സൂപ്പർ ഹിറ്റുകൾ ആണ്. എട്ടാം വയസിൽ അഭിനയരംഗത്തേയ്ക്ക് എത്തിയ ഉർവശി 1978-ൽ റിലീസായ വിടരുന്ന മൊട്ടുകൾ എന്ന മലയാള സിനിമയിൽ ആയിരുന്നു അരങ്ങേറ്റം, പിന്നീട് കതിർ മണ്ഡപം എന്ന സിനിമയിൽ ജയഭാരതിയുടെ മകളായി അഭിനയിച്ചു. 1980-ൽ ശ്രീവിദ്യയുടെ ഡാൻസ് സ്റ്റുഡൻ്റായി ദ്വിഗ് വിജയം എന്ന സിനിമയിലും ഒരു വേഷം ചെയ്തു.ശേഷം തന്റെ പതിമൂന്നാം വയസിൽ ആദ്യമായി നായികയായി അരങ്ങേറ്റം.
മുന്താണെ മുടിച്ച് ആയിരുന്നു ഉർവ്വശിയുടെ സിനിമാ ജീവിതത്തിൽ വഴിത്തിരിവായത് . പിന്നീട് തിരക്കുള്ള നായികയായി ഉർവശി മാറി. മമ്മൂട്ടിക്കും മോഹൻലാലിനും ജയറാമിനും ഒപ്പം അഭിനയിച്ച ഉർവശിക്ക് നിരവധി നാഷണൽ അവാർഡുകളും സംസ്ഥാന അവാർഡുകളും ലഭിച്ചിട്ടുണ്ട്.
5 തവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് ഉർവ്വശി നേടിയിട്ടുണ്ട്. ഒരു തവണ തമിഴ്നാട് സംസ്ഥാന അവാർഡും ലഭിച്ചു. അച്ചുവിന്റെ അമ്മയ്ക്ക് നാഷണൽ അവാർഡ് നേടിയ ശേഷം ഉള്ളഴുക്ക് എന്ന ചിത്രത്തിലൂടെ വീണ്ടും നാഷണൽ അവാർഡിലേക്ക് ഉർവശി എത്തുന്നു. നാഷണൽ അവാർഡ് വിന്നർ ആയ അമ്മയുടെ മകൾ, അങ്ങനെ അറിയപ്പെടുന്നതിൽ തനിക്ക് അഭിമാനം എന്നാണ് ഇപ്പോൾ മകൾ കുഞ്ഞാറ്റ എന്ന തേജാലക്ഷ്മി കുറിച്ചത്.
അമ്മയുടെയും അച്ഛന്റെയും സമ്മതത്തോടെ കുഞ്ഞാറ്റയും അഭിനയ രംഗത്തേക്ക് തുടക്കം കുറിക്കുകയുമാണ്. സുന്ദരിയായവൾ സ്റ്റെല്ല എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം. നവാഗതനായ ബിനു പീറ്റർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് 'സുന്ദരിയായവൾ സ്റ്റെല്ല.