പറയാതിരുന്നത് ; കവിത , ഡോ ജേക്കബ് സാംസൺ 

Jul 14, 2025 - 19:59
 0  14
പറയാതിരുന്നത് ; കവിത , ഡോ ജേക്കബ് സാംസൺ 
കരയുന്നവനെ
കഴുതയെന്ന് പറഞ്ഞു
അലറുന്നവനെ
സിംഹം എന്ന് വിളിച്ചു
മിണ്ടാതിരിക്കുന്നവനെ
കുറുക്കനെന്ന് പറഞ്ഞു.
എല്ലാം മൃഗങ്ങളാണെന്ന് മാത്രം
ആരും പറഞ്ഞില്ല