രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാംപരാതി 'ആസൂത്രിത' മെന്ന് സണ്ണി ജോസഫ്
കണ്ണൂര്‍: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി ആസൂത്രിതമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് വിലയിരുത്തേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. രാഹുലിന്‍റെ കാര്യത്തിൽ നിയമം നിയമത്തിന്‍റെ വഴിക്ക് പോകും. തനിക്ക് വന്ന പരാതിക്ക് പിന്നിൽ ലീഗൽ ബ്രെയ്ൻ ഉണ്ടെന്നാണ് നേരത്തെ പറഞ്ഞത്. തനിക്ക് കിട്ടിയ സമയത്ത് തന്നെ പരാതി മാധ്യമങ്ങള്‍ക്കും കിട്ടിയിരുന്നു.
പരാതി ആര്‍ക്കാണ് അയക്കേണ്ടതെന്ന് പരാതിക്കാരിക്ക് നന്നായിട്ട് അറിയാം. എന്നാൽ അയച്ചത് തനിക്കാണ്. പരാതി ആസൂത്രിതമായിട്ടുള്ള വെൽ ഡ്രാഫ്റ്റഡ് പെറ്റീഷൻ ആണെന്നാണ് താൻ നേരത്തെയും പറഞ്ഞത്. അതുകൊണ്ട് തന്നെ ഈ പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന തരത്തിൽ വിലയിരുത്തേണ്ടിവരുമെന്നും സണ്ണി ജോസഫ് പറഞ്ഞു.