പാലക്കാട് പൂജിച്ച താമര വിതരണം ചെയ്തു; ബിജെപിക്കെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

Dec 11, 2025 - 09:14
 0  1
പാലക്കാട് പൂജിച്ച താമര വിതരണം ചെയ്തു; ബിജെപിക്കെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

പാലക്കാട്: പാലക്കാട് ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. പാലക്കാട് നഗരസഭയിലെ 19 ആം വാർഡ് കൊപ്പത്ത് പൂജിച്ച താമര വിതരണം ചെയ്തുവെന്നാണ് പരാതി.

സ്ഥാനാർഥിക്കും, ചീഫ് ഇലക്ഷൻ ഏജന്‍റിനും എതിരേ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് പാലക്കാട് നഗരസഭ തെരഞ്ഞെടുപ്പ് കമ്മിറ്റി ജോയിന്‍റ് കൺവീനർ ഹരിദാസ് മച്ചിക്കൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ താമര വിതരണം ചെയ്ത് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് യുഡിഎഫും, സിപിഎമ്മും ആരോപിച്ചു.