അമേരിക്കയില്‍ വെടിവെപ്പ്; കുട്ടികളടക്കം എട്ട് പേര്‍ക്ക് പരിക്ക്, അക്രമി മരിച്ചനിലയില്‍

അമേരിക്കയില്‍ വെടിവെപ്പ്; കുട്ടികളടക്കം എട്ട് പേര്‍ക്ക് പരിക്ക്, അക്രമി മരിച്ചനിലയില്‍

യുഎസ്: അമേരിക്കയിലെ മിഷിഗനില്‍ നടന്ന വെടിവെപ്പില്‍ രണ്ട് കുട്ടികളടക്കം എട്ട് പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ചയാണ് വെടിവെപ്പുണ്ടായത്.

ആക്രമണം നടത്തിയെന്ന് സംശയിക്കപ്പെടുന്നയാളെ മരിച്ച നിലയില്‍ കണ്ടെത്തി.

മിഷിഗനിലെ ഒരു പാർക്കിലാണ് ആക്രമണം ഉണ്ടായത്. വാഹനത്തില്‍ വന്നിറങ്ങിയ യുവാവ് 28 തവണയെങ്കിലും വെടിയുതിര്‍ത്തെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവസ്ഥലത്ത് നിന്ന് കൈതോക്ക് കണ്ടെടുത്തു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.

വെടിവെപ്പില്‍ എട്ട് വയസുകാരൻ ഉള്‍പ്പെടെ രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റു. ആക്രമണത്തില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.