സ്വദേശിവല്‍ക്കരണവും വിസ പരിഷ്‌കാരങ്ങളും ; കുവൈറ്റിൽ പ്രവാസികളുടെ എണ്ണം കുറയുന്നു

Sep 18, 2025 - 19:49
 0  7
സ്വദേശിവല്‍ക്കരണവും വിസ പരിഷ്‌കാരങ്ങളും ; കുവൈറ്റിൽ  പ്രവാസികളുടെ എണ്ണം കുറയുന്നു

കുവൈറ്റ് സിറ്റി: രാജ്യത്തെ പ്രവാസികളുടെ എണ്ണം കുറഞ്ഞുവരുന്നതായി റിപ്പോര്ട്ടുകള്. കുവൈത്തിലെ ജനസംഖ്യയിൽ   പ്രവാസികളുടെ എണ്ണത്തിൽ   ഒന്നര ശതമാനത്തിലേറെ കുറഞ്ഞതായി സെന്ട്രല് സ്റ്റാറ്റിസ്റ്റിക്കൽ   ബ്യൂറോ പുറത്തിറക്കിയ റിപ്പോര്ട്ട് സൂചിപ്പിക്കുന്നു.

അടുത്ത കാലത്ത് തെഴിൽ  നിയമത്തിൽ  വന്ന മാറ്റങ്ങള് കാരണമാണ് പ്രവാസികളുടെ എണ്ണം കുറവ് വന്നത്. 4,881,254 ആണ് ഈ നിലവിൽ   കുവൈത്തിലെ ജനസംഖ്യ. ഇതിൽ   1,566,168 പേര് കുവൈത്തി പൗരന്മാരും 3,315,086 പേര് പ്രവാസികളുമാണ്. കഴിഞ്ഞ വര്ഷത്തെ അപേക്ഷിച്ച്‌ സ്വദേശി താമസക്കാരുടെ എണ്ണത്തിൽ   1.32 ശതമാനം വര്ധനവ് രേഖപ്പെടുത്തി. എന്നാൽ   പ്രവാസികളുടെ എണ്ണത്തിൽ  ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്ഷത്തെ അപേക്ഷിച്ച്‌ 1.56 ശതമാനം ഇടിവാണ് ഇത്തവണ രേഖപ്പെടുത്തിയത്.