കവടിയാർ കൊട്ടാരത്തിലെ കവർച്ച; അന്വേഷണം വിദേശികളിലേക്കും യൂട്യൂബർമാരിലേക്കും

Mar 18, 2026 - 10:31
 0  4
കവടിയാർ കൊട്ടാരത്തിലെ   കവർച്ച; അന്വേഷണം വിദേശികളിലേക്കും യൂട്യൂബർമാരിലേക്കും

തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽനിന്ന് രാജകുടുംബാംഗമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായിയുടെ അമൂല്യമായ വജ്രാഭരണങ്ങളും പുരാതന സ്വർണശേഖരവും മോഷണം പോയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഏകദേശം രണ്ട് കോടി രൂപയിലധികം മൂല്യം കണക്കാക്കുന്ന ശേഖരമാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ കൊട്ടാരത്തിലെ ജീവനക്കാർ, താമസക്കാർ, സന്ദർശകർ എന്നിവരിൽനിന്ന് പൊലീസ് വിശദമായ മൊഴിയെടുത്തു.

കഴിഞ്ഞ ഒക്ടോബറിലാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. നവംബറിൽ ബെംഗളൂരുവിലേക്ക് പോകാനായി അലമാര തുറന്നപ്പോഴാണ് ആഭരണങ്ങൾ നഷ്ടപ്പെട്ട വിവരം ഗൗരി ലക്ഷ്മിബായി അറിയുന്നത്. കൊട്ടാരത്തിൽ വിശദമായ പരിശോധന നടത്തിയിട്ടും കണ്ടെത്താനാവാത്തതിനെത്തുടർന്നാണ് ഇപ്പോൾ പൊലീസിൽ ഔദ്യോഗിക പരാതി നൽകിയത്.

ചിത്തിര തിരുനാൾ ബാലരാമവർമ മഹാരാജാവ് സമ്മാനിച്ച അമൂല്യമായ ആഭരണങ്ങളും മോഷണം പോയവയിൽ ഉൾപ്പെടുന്നു.