കേരളം വ്യാഴാഴ്ച്ച  പോളിംഗ് ബൂത്തിലേക്ക് ; ആവശ്യമായ പൊലീസുകാരെ നിയമിച്ചിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

Apr 7, 2026 - 18:25
 0  6
കേരളം വ്യാഴാഴ്ച്ച  പോളിംഗ് ബൂത്തിലേക്ക് ;  ആവശ്യമായ പൊലീസുകാരെ നിയമിച്ചിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

കേരളം വ്യാഴാഴ്ച്ച  പോളിംഗ് ബൂത്തിലേക്ക്. രാവിലെ ഏഴുമണിമുതൽ വൈകിട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്. വോട്ടിങിനെത്തുന്ന വോട്ടർമാർക്ക് ബൂത്തിനുള്ളിൽ മൊബൈൽ ഫോണുകൾ കൊണ്ടുപോകാൻ അനുവദിക്കില്ല. വോട്ടർമാർക്ക് മൊബൈൽ ഫോൺ സുരക്ഷിതമായിവെക്കാൻ മൊബൈൽ ഡെപ്പോസിറ്റ് സൗകര്യവും ബൂത്തുകളിൽ ഒരുക്കും.

ഇപ്പോഴിതാ നിയമസഭാ തെരഞ്ഞെടുപ്പിന് മതിയായ ക്രമീകരണങ്ങള്‍ ഒരുക്കിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. സുരക്ഷയ്ക്ക് ആവശ്യമായ പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.