ടെക്സസിൽ മിന്നൽ പ്രളയത്തിൽ 24 മരണം, 20 പെൺകുട്ടികളെ കാണാതായി

ടെക്സസ്: ടെക്സസിൽ മിന്നൽ പ്രളയത്തിൽ 24 പേർ മരിച്ചു. സമ്മർ ക്യാമ്പിലെ 20 പെൺകുട്ടികളെ കാണാതായി. കാണാതായ കുട്ടികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി. പ്രളയ മുന്നറിയിപ്പ് സംവിധാനം പ്രദേശത്ത് ഇല്ലായിരുന്നുവെന്നാണ് പ്രാദേശിക ഭരണകൂടം അറയിക്കുന്നത്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ടെക്സസിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ റദ്ദാക്കി.
ക്യാമ്പിൽ പങ്കെടുക്കാനെത്തിയ പെൺകുട്ടികളെ കണ്ടെത്തനായി തിരച്ചിൽ തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി. ടെക്സസിന്റെ പടിഞ്ഞാറൻ ഭാഗത്തും മധ്യഭാഗത്തും വീണ്ടും പ്രളയ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ടെക്സസിലെ ജനപ്രതിനിധികൾ സംഭവസ്ഥലത്തെത്തി. രക്ഷാപ്രവർത്തനം തുടരുകയാണ്.