തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനു വൻ നേട്ടം

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനു വൻ നേട്ടം
തിരുവനന്തപുരം: സംസ്ഥാനത്തെ 33 തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിനു വൻ നേട്ടം. 17 സീറ്റുകളിലാണ് യുഡിഎഫ് വിജയിച്ചു കയറിയത്.
എല്‍ഡിഎഫ് പത്ത് സീറ്റിലും വിജയിച്ചു. 
കഴിഞ്ഞ തവണത്തേക്കാള്‍ ആറ് സീറ്റുകളുടെ വര്‍ധനവാണ് യുഡിഎഫിനുണ്ടായിരിക്കുന്നത്. എല്‍ഡിഎഫിനാകട്ടെ കൈയിലുണ്ടായിരുന്നു രണ്ട് സീറ്റുകള്‍ നഷ്ടപ്പെടുകയും ചെയ്തു. എൻഡിഎ നാല് സീറ്റിലും ജയിച്ചു.

എൻഡിഎയ്ക്കും ഇത്തവണ രണ്ട് സീറ്റുകള്‍ നഷ്ടപ്പെട്ടു. ആംആദ്മി ഒരു സീറ്റിലും വിജയിച്ചു. ഇടുക്കി കരിങ്കുന്നം ഗ്രാമപഞ്ചായത്തിലെ നെടിയകാട് വാര്‍ഡിലാണ് ആംആദ്മി വിജയിച്ചത്. എസ്ഡിപിഐ ഒരു സീറ്റും നേടി.

പുതുതായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അതാത് തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍ മുന്‍പാകെ സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് സ്ഥാനമേല്‍ക്കാം.