ഖമേനിയുടെ പിന്‍ഗാമികളെ വകവരുത്തും: ഭീഷണിയുമായി ഇസ്രയേല്‍ സൈന്യം

Mar 8, 2026 - 16:57
 0  7
ഖമേനിയുടെ പിന്‍ഗാമികളെ വകവരുത്തും: ഭീഷണിയുമായി ഇസ്രയേല്‍ സൈന്യം

ടെല്‍ അവീവ്: ഇസ്രയേല്‍ - യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ പിന്‍ഗാമികളെ എല്ലാം വകവരുത്തുമെന്ന് ഇസ്രയേല്‍ ഭീഷണി. ഇറാന്റെ അടുത്ത പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്ന പുരോഹിത സമിതി സമവായത്തില്‍ എത്തിയെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഇസ്രയേലിന്റെ പ്രതികരണം.

ഇറാന്റെ അടുത്ത പരമോന്നത നേതാവിനെ തെരഞ്ഞെടുക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്ന പുരോഹിത സമിതിയെ പരാമര്‍ശിച്ചുകൊണ്ടാണ് ഇസ്രയേലിന്റെ പ്രതികരണം. ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ മെഹര്‍ ന്യൂസ് ആണ് പുതിയ പരമോന്നത നേതാവിന്റെ പേരില്‍ സമവായമായെന്ന റിപ്പോര്‍ട്ട് പങ്കുവച്ചത്.