പൂനെ വിമാനത്താവളത്തിൽ സുഖോയ് വിമാനം അപകടത്തിൽപ്പെട്ടു

Apr 18, 2026 - 12:20
 0  5
പൂനെ വിമാനത്താവളത്തിൽ സുഖോയ് വിമാനം അപകടത്തിൽപ്പെട്ടു

പൂനെ: വ്യോമസേനയുടെ സുഖോയ് യുദ്ധ വിമാനം ലാൻഡിങിനിടെ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് പൂനെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ താൽക്കാലികമായി അടച്ചു. വെള്ളിയാഴ്ച രാത്രി 10.25 നാണ് സംഭവം നടന്നത്. ലാൻഡിങിനിടെവിമാനത്തിന്‍റെ ചക്രങ്ങൾ വിന്യസിക്കുന്നതിൽ ഉണ്ടായ തകരാറാണ് അപകടത്തിന് കാരണം. പതിവ് രാത്രികാല പരിശീലന പറക്കലിനിടെയായിരുന്നു വിമാനം റൺവേയിൽ ഇടിച്ചിറങ്ങിയത്.

വിമാനത്തിലുണ്ടായിരുന്ന ജീവനക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. അപകടത്തെ തുടർന്ന് പൂനെ വിമാനത്താവളത്തിൽ നിന്നുള്ള ആഭ്യന്തര-രാജ്യാന്തര സർവീസുകൾ പൂർണമായും തടസപ്പെട്ടു.

നിരവധി വിമാനങ്ങൾ റദ്ദാക്കുകയും മറ്റ് വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തു. ഇൻഡിഗോയാണ് കൂടുതൽ സർവീസുകൾ‌ റദ്ദാക്കിയത്. റൺവേയിലെ തടസം നീക്കി വിമാനത്താവളം എത്രയും വേഗം പ്രവർത്തനസജ്ജമാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.