വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടു

Apr 17, 2026 - 17:26
 0  6
വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടു

ന്യൂഡല്‍ഹി: വനിതസംവരണ ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടു. മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ലാത്തതിനെ തുടര്‍ന്നാണ് ബില്‍ പരാജയപ്പെട്ടത്. ബില്ലിനെ 298 പേര്‍ അനുകൂലിച്ചപ്പോള്‍ 230 പേര്‍ എതിര്‍ത്തു. 

വനിതാ സംവരണ ബില്ലില്‍ പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തെത്തി. സംവരണം എന്ന തത്വത്തെയാണ് പ്രതിപക്ഷം എതിര്‍ത്തത്. വനിതാ ശാക്തീകരണം നടപ്പാക്കുക എന്നതാണ് എന്‍ഡിഎ ലക്ഷ്യം. എന്നാല്‍ ഉപാധികള്‍ വെച്ച് പ്രതിപക്ഷം അതിനെ എതിര്‍ത്തുവെന്ന് അമിത് ഷാ ലോക്‌സഭയില്‍ പറഞ്ഞു. 

വനിതാ സംവരണ ബില്ലിന്മേലുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ മറുപടി പറയുകയായിരുന്നു അദ്ദേഹം. 2029 തിരഞ്ഞെടുപ്പില്‍ വനിത സംവരണം നടപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വനിതാ സംവരണ ബില്ലില്‍ മറുപടി ചര്‍ച്ച കഴിഞ്ഞാല്‍ വോട്ടെടുപ്പ് ഉണ്ടാകുമെന്നാണ് വിവരം. മൂന്നില്‍ രണ്ട് ഭൂരിപക്ഷമാണ് ബില്ല് പാസാകാന്‍ വേണ്ടത്. രാജ്യത്ത് ലോക്സഭയിലും സംസ്ഥാനനിയമസഭകളിലും വനിതസംവരണം നടപ്പിലാകുന്നതോടെ ലോക്സഭ സീറ്റുകളുടെ എണ്ണം 850 ആയി ഉയരും. ഈ സീറ്റുകളില്‍ മൂന്നിലൊന്നായിരിക്കും വനിതകള്‍ക്ക് വേണ്ടി സംവരണം ചെയ്യുക. സംസ്ഥാന നിയമസഭകളിലും ഇതേ രീതിയിലാവും സംവരണം നടപ്പിലാവുക.

രാജ്യത്ത് ലോക്സഭയിലും സംസ്ഥാനനിയമസഭകളിലും വനിതസംവരണം നടപ്പിലാകുന്നതോടെ ലോക്സഭ സീറ്റുകളുടെ എണ്ണം 850 ആയി ഉയരും. ഈ സീറ്റുകളില്‍ മൂന്നിലൊന്നായിരിക്കും വനിതകള്‍ക്ക് വേണ്ടി സംവരണം ചെയ്യുക. സംസ്ഥാന നിയമസഭകളിലും ഇതേ രീതിയിലാവും സംവരണം നടപ്പിലാവുക

വനിത സംവരണത്തിനായി കേന്ദ്രസര്‍ക്കാര്‍ മൂന്ന് ബില്ലുകളാണ് കഴിഞ്ഞ ദിവസം കൊണ്ടു വന്നത്. 2026-ലെ ഭരണഘടനാ (നൂറ്റി മുപ്പത്തിയൊന്നാം ഭേദഗതി) ബില്‍, 2026-ലെ ഡിലിമിറ്റേഷന്‍ ബില്‍, 2025-ലെ കേന്ദ്രഭരണ പ്രദേശ നിയമ (ഭേദഗതി) ബില്‍ എന്നിവയാണ് കേന്ദ്രസര്‍ക്കാറിന്റെ ബില്ലുകള്‍.