സ്‌കൂൾ കൂട്ടികളുമായി പോയ ഓട്ടോ മറിഞ്ഞ് അപകടം; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം
പത്തനംതിട്ട: സ്‌കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് കുട്ടികൾക്ക് ദാരൂണാന്ത്യം. പത്തനംതിട്ട തൂമ്പാക്കുളത്താണ് അപകടം ഉണ്ടായത്. കരുമാൻതോട് ശ്രീനാരായണ സ്‌കൂൾ വിദ്യാർത്ഥിയായ എട്ട് വയസുകാരി ആദിലക്ഷ്മി, നാലുവയസ്സുകാരൻ യദു കൃഷ്ണൻ എന്നിവരാണ് മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന മറ്റ് കുട്ടികൾ ചികിത്സയിലാണ്.
സ്‌കുളിൽ നിന്ന് കുട്ടികളെ തിരികെ എത്തിക്കുന്നതിനിടയിലാണ് വൈകിട്ട് അപകടം ഉണ്ടാകുന്നത്. പാമ്പിനെ കണ്ട് ഓട്ടോ വെട്ടിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് സമീപത്തുള്ള തോട്ടിലേക്ക് മറിയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ആറ് കുട്ടികളായിരുന്നു ഓട്ടോയിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.