'ഇറാന്‍റെ അടുത്ത നേതാവിനെ തിരഞ്ഞെടുക്കുന്നതിൽ എനിക്ക് പങ്കുണ്ടാകും’; മുന്നറിയിപ്പുമായി ട്രംപ്
ഇറാനിലെ ഭരണമാറ്റത്തിന് നേരിട്ട് ചുക്കാൻ പിടിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് അമേരിക്കൻപ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ അടുത്ത പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നപ്രക്രിയയിൽ താൻ നേരിട്ട് പങ്കാളിയാകുമെന്ന് ട്രംപ് വ്യക്തമാക്കി.
നിലവിലെ പരമോന്നത നേതാവ്ആയത്തുള്ള അലി ഖമേനിയുടെ മകൻ മുജ്തബ ഖമേനി അധികാരം ഏറ്റെടുക്കാനുള്ള നീക്കങ്ങളെ ട്രംപ് ശക്തമായി എതിർത്തു. ഇറാനിൽ സമാധാനവും ഐക്യവും കൊണ്ടുവരുന്നയാളെയാണ് ആഗ്രഹിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി. വെനസ്വേലയിൽ മഡുറോയ്ക്ക് ശേഷം ഡെൽസി റോഡ്രിഗ്സിനെ നിയമിച്ചത് പോലെ ഇറാന്‍റെ അടുത്ത നേതാവിനെ തെരഞ്ഞെടുക്കുന്നതിലും പങ്കാളിത്തം വഹിക്കുമെന്നും ട്രംപ് പറഞ്ഞു.
“അടുത്ത നേതാവിനെ തിരഞ്ഞെടുക്കുന്നതിൽ എനിക്ക്പങ്കുണ്ടാകും,” എന്ന ട്രംപിന്റെ പ്രസ്താവന ആഗോള രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്.
മകൻമുജ്തബയെ വാഴിക്കാനുള്ള നീക്കങ്ങൾ ഇറാൻ സജീവമാക്കിയിരുന്നു. എന്നാൽ, ഒരു ജനാധിപത്യപ്രക്രിയയിലൂടെയല്ലാതെ പുതിയ നേതാവ് വരുന്നത് അംഗീകരിക്കില്ലെന്നാണ് ട്രംപിന്റെ പക്ഷം.
ഖമനേയിയുടെ മകൻ പ്രാധാന്യമില്ലാത്തയാളെന്നും ട്രംപ് പറഞ്ഞു.ഇതിനിടെ ട്രംപ് ഇറാനി നയതന്ത്രജ്ഞരോട് അഭയം തേടാൻ ആവശ്യപ്പെട്ടു. വൈറ്റ്ഹൗസിൽ നടന്ന ഒരു പരിപാടിക്കിടെയാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്.