സിവിൽ സർവീസ് ഫലം പ്രസിദ്ധീകരിച്ചു; അനുജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്

Mar 6, 2026 - 10:59
 0  5
സിവിൽ സർവീസ് ഫലം പ്രസിദ്ധീകരിച്ചു; അനുജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്

ന്യൂഡൽഹി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) 2025 ലെ സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി സുവേയും നേടി.

മലയാളിയായ എസ് ശ്രുതി 18ാം റാങ്കും ശ്രീജ ജെ എസ് 57-ാം റാങ്കും ഗോപിക ബി 105 റാങ്കും നേടി. അജയ് ആര്‍ രാജ് 109ാം റാങ്കും ശ്രീലക്ഷ്മി വി സി 133 റാങ്കും സിദ്ധാര്‍ത്ഥ എം ജോയി 271ാം റാങ്കും നേടി.

യുപിഎസ്‌സി സിഎസ്‌ഇ അന്തിമഫലം 'ഫൈനൽ റിസൾട്ട്' വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പിഡിഎഫ് രൂപത്തിൽ ഫലം കാണാൻ കഴിയും. മെറിറ്റ് ക്രമത്തിൽ ഉദ്യോഗാർഥികളുടെ പേരുകളും റോൾ നമ്പറുകളും കാണാൻ കഴിയും. ഐഎഎസും ഐഎഫ്എസും ഐപിഎസും അടക്കം 23 പോസ്റ്റുകളിലേക്കാണ് നിയമനം.

പ്രിലിമിനറി, മെയിൻ, പേഴ്സണാലിറ്റി ടെസ്റ്റ് എന്നീ മൂന്ന് ഘട്ടങ്ങൾക്കും ശേഷമാണ് അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. കമ്മീഷന്‍റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ upsc.gov.in, upsconline.nic.in എന്നിവയിൽ ഫലം പരിശോധിക്കാൻ കഴിയും.