ഇഷ്ടം സിനിമ: തന്നെ മന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കി സി. സദാനന്ദനെ കേന്ദ്ര മന്ത്രിയാക്കണം; സുരേഷ് ഗോപി

Oct 12, 2025 - 17:56
 0  4
ഇഷ്ടം സിനിമ: തന്നെ മന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കി സി. സദാനന്ദനെ കേന്ദ്ര മന്ത്രിയാക്കണം; സുരേഷ് ഗോപി

 കണ്ണൂര്‍: തനിക്ക് കേന്ദ്രമന്ത്രി സ്ഥാനം വേണ്ടെന്ന് സുരേഷ് ഗോപി. സിനിമയില്‍ തുടരാനാണ് താല്‍പ്പര്യം. സി സദാനന്ദന്‍ എംപിയെ മന്ത്രിയാക്കുമെങ്കില്‍ താന്‍ സ്ഥാനമൊഴിയാന്‍ തയ്യാറെന്നും സുരേഷ് ഗോപി പറഞ്ഞു.

 കണ്ണൂരില്‍ സി. സദാനന്ദന്‍ എംപിയുടെ ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

 സി. സദാനന്ദനെ എംപിയായി വിലസാന്‍ അനുവദിക്കില്ലെന്ന സിപിഐഎം നേതാവ് എം.വി. ജയരാജന്റെ പരാമര്‍ശത്തിനെതിരെ സംസാരിക്കുന്നതിനിടെയാണ് സുരേഷ് ഗോപി കേന്ദ്രമന്ത്രി സ്ഥാനത്തെക്കുറിച്ചും സംസാരിച്ചത്. 

 'സി. സദാനന്ദന്റെ പാര്‍ലമെന്റ് അംഗത്വം കണ്ണൂരിലെ ജയരാജന്മാരില്‍ അങ്കലാപ്പ് ഉണ്ടാക്കി. കണ്ണൂരിലേക്ക് കൈയ്യെത്തി പിടിക്കാനുള്ള ആദ്യത്തെ വാതില്‍ തുറക്കലാണിത്. എന്നെ ഒഴിവാക്കി സി. സദാനന്ദന്‍ എംപിയെ കേന്ദ്രമന്ത്രിയാക്കിയാല്‍ അതൊരു വലിയ ചരിത്രമാകും. ,' സുരേഷ് ഗോപി പറഞ്ഞു.